സാവോ പോളോ: ഫാഷൻ ഷോയിൽ റാമ്പ് വാക്കിനിടെ പുരുഷ മോഡൽ കുഴഞ്ഞുവീണ് മരിച്ചു. ബ്രസീലിൽ നടന്ന സാവോ പോളോ ഫാഷൻ വീക്കിന്റെ അവസാന ദിവസമായ ശനിയാഴ്ചയാണ് സംഭവം. ടെയിൽസ് സോറസ് എന്ന മോഡലാണ് മരിച്ചത്. ഒക്സായിലെ ഷോയ്ക്കിടെ ടെയിൽസ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നെന്നും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും സാവോ പോളോ ഫാഷൻവീക്ക് സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ ഇരുപത്താറുകാരനായ ടെയിൽസിന്റെ മരണകാരണം വ്യക്തമാക്കിയിട്ടില്ല. കുഴഞ്ഞുവീണ ഉടൻതന്നെ ഡോക്ടർമാരുടെ സംഘം ടെയിൽസിനെ പരിശോധിച്ചിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു. content highlights:brazilian model dies
from mathrubhumi.latestnews.rssfeed http://bit.ly/2WbI5Is
via
IFTTT
No comments:
Post a Comment