കൊച്ചി: നടുറോഡില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി മനുവാണ് ഇത്തരത്തില്‍ അറസ്റ്റിലായത്. വിവാദമായ സംഭവത്തിന് ശേഷം നാടുവിട്ട് ദുബായിലേക്ക് പോയ മനുവിനെ നാട്ടിലേക്ക് കൊണ്ടുവന്നശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
രാത്രി 7.15ഓടെ കൊച്ചി പനമ്പിള്ളി നഗറില്‍ വച്ചായിരുന്നു സംഭവം. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്‌സിന് പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ നടന്നുവരുമ്പോള്‍ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച അക്രമി ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു.
ഉടന്‍ തന്നെ റോഡ് മുറിച്ചുകടന്ന് അടുത്ത കടയില്‍ രക്ഷനേടുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപെടുകയായിരുന്നു. തിരുവല്ലയില്‍ പെണ്‍കുട്ടിയെ കുത്തികൊന്ന ശേഷം പെട്രോള്‍ ഒഴിച്ച കത്തിച്ച സംഭവത്തിന് പിറ്റേന്നാണ് എറണാകുളത്തുനിന്നും ഇത്തരം സംഭവമുണ്ടായത്.
from mangalam.com http://bit.ly/2IoWWfI
via IFTTT
No comments:
Post a Comment