'ഗുരുവായൂരപ്പന്റെ മുന്നില്‍ വച്ച് ഇങ്ങനെ പറയരുതെന്ന് ഞാന്‍ ബഹളം വച്ചു; അതിനു ശേഷം തീര്‍ത്ഥം വാങ്ങിയാല്‍ ആരും കാണാതെ നിലത്തു ഒഴിക്കുകയാണ് പതിവ,. ജീവിച്ചിരുന്നിട്ട് വേണമല്ലോ പ്രാര്‍ത്ഥിക്കാന്‍'; ലക്ഷ്മി രാജീവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

'ഗുരുവായൂരപ്പന്റെ മുന്നില്‍ വച്ച് ഇങ്ങനെ പറയരുതെന്ന് ഞാന്‍ ബഹളം വച്ചു; അതിനു ശേഷം തീര്‍ത്ഥം വാങ്ങിയാല്‍ ആരും കാണാതെ നിലത്തു ഒഴിക്കുകയാണ് പതിവ,. ജീവിച്ചിരുന്നിട്ട് വേണമല്ലോ പ്രാര്‍ത്ഥിക്കാന്‍'; ലക്ഷ്മി രാജീവ്

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി ശശി തരൂരിന്റെ തലയ്ക്ക് പരുക്ക് പറ്റിയിരുന്നു. എട്ട് തുന്നലുകളാണ് തരൂരിന്റെ തലയ്ക്കുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. വഴിപാടുകള്‍ എല്ലാം തന്നെ ക്ഷേത്രത്തിനു വരുമാനം ഉണ്ടാക്കാനും ഭക്തര്‍ക്ക് ഈശ്വരനുമായി നേരിട്ട് എന്തോ ചെയ്യുന്നു എന്ന തോന്നല്‍ വരുത്താനും മാത്രമുള്ളതാണ്. മറ്റൊരു അടിസ്ഥാന പ്രമാണവും ഒരു വഴിപാടിനുമില്ല. ആരാധനാ മൂര്‍ത്തിയോട് ഇഷ്ടം തോന്നുമ്പോള്‍ സമര്‍പ്പിക്കുന്ന ദ്രവ്യങ്ങള്‍ മാത്രമാണിതെല്ലാം.- ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ശശി തരൂരിനെയും അദ്ദേഹത്തിന്റെ വീഴ്ചയെയും പരിഹസിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ കണ്ടു. തുലാഭാരം ആചാരമാണോ, അതെന്താണ് എന്ന് പലരും ചോദിച്ചു.

ക്ഷേത്ര സംബന്ധിയായ ആചാരങ്ങള്‍ അല്ല വഴിപാടുകള്‍. വഴിപാടുകള്‍ എല്ലാം തന്നെ ക്ഷേത്രത്തിനു വരുമാനം ഉണ്ടാക്കാനും ഭക്തര്‍ക്ക് ഈശ്വരനുമായി നേരിട്ട് എന്തോ ചെയ്യുന്നു എന്ന തോന്നല്‍ വരുത്താനും മാത്രമുള്ളതാണ്. മറ്റൊരു അടിസ്ഥാന പ്രമാണവും ഒരു വഴിപാടിനുമില്ല. ആരാധനാ മൂര്‍ത്തിയോട് ഇഷ്ടം തോന്നുമ്പോള്‍ സമര്‍പ്പിക്കുന്ന ദ്രവ്യങ്ങള്‍ മാത്രമാണിതെല്ലാം.

കുട്ടികള്‍ക്ക് പലയിടത്തും തുലാഭാരം ചെയ്തിട്ടുണ്ട്. ഗുരുവായൂരില്‍ എനിക്കും കുട്ടികള്‍ക്കും ചേര്‍ന്നും ചെയ്തിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ കയറുന്നതിനുമുന്പ് രാജീവ് അത് നന്നായി പരിശോധിച്ചു .ഭക്തിയിലും വിശ്വാസത്തിലും പരിസരം മറന്നു നിന്ന ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല. പോരാത്തതിന് അന്ന് പറയുകയും ചെയ്തു ആന ഇടയുകയോ, ഒരു തീപിടിത്തമോ വന്നാല്‍ നിരവധിപേര്‍ മരിക്കുമെന്ന്. ഗുരുവായൂരപ്പന്റെ മുന്നില്‍ വച്ച് ഇങ്ങനെ പറയരുതെന്ന് ഞാന്‍ ബഹളം വച്ചു .ഇനി അതൊക്കെ ചെയ്യുമോ എന്ന് എനിക്കറിയില്ല.

മദ്രാസില്‍ താമസിക്കുന്ന കാലത്ത്‌സുഹൃത്തുക്കളായ , വളരെ വൃത്തിയും വെടിപ്പുമായി ജീവിക്കുന്ന രണ്ടുപേര്‍ക്കു എലിപ്പനി ഒരുമിച്ചു വന്നു. കാരണം അവസാനം കണ്ടുപിടിച്ചത് അവര്‍ രാവിലെ എന്നും ക്ഷേത്രത്തില്‍ ഒരുമിച്ചു പോകുകയും അഭിഷേകം നടത്തുന്ന തീര്‍ത്ഥം വാങ്ങി കുടിക്കുകയും ചെയ്യുമായിരുന്നു എന്നതാണ്. അതിലൊരാള്‍ മരിച്ചു. ? അതിനു ശേഷം തീര്‍ത്ഥം വാങ്ങിയാല്‍ ആരും കാണാതെ നിലത്തു ഒഴിക്കുകയാണ് പതിവ്. ജീവിച്ചിരുന്നിട്ട് വേണമല്ലോ പ്രാര്‍ത്ഥിക്കാന്‍.

?ശശി തരൂര്‍ ദൈവ വിശ്വാസിയാണ്, ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നയാളാണ്, ഇലെക്ഷന് ജയിക്കാന്‍ ജാതിയും ഭക്തിയും അന്തസില്ലാതെ ഉപയോഗിച്ച ആളുമാണ് എന്നല്ലാതെ വീണു തലപൊട്ടുന്ന ഒരാളെ പരിഹസിക്കുന്നത് നീതിയല്ല.



from mangalam.com http://bit.ly/2GrjHNS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages