ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് വരുൺ ഗാന്ധി. മറ്റൊരു പ്രധാനമന്ത്രിയുടെ ഭരണത്തിൻ കീഴിലും രാജ്യം ഇത്രയും പുരോഗതി കൈവരിച്ചിട്ടില്ലെന്ന് വരുൺ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ പിലിബിത്തിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വരുൺ ഗാന്ധി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിൽ നിന്നാണ് മോദിജി പ്രധാനമന്ത്രി പദവിയിലേക്കെത്തിയത്. ആത്മാർഥമായി പറഞ്ഞാൽ എന്റെ കുടുംബത്തിൽ നിന്നുള്ള പ്രധാനമന്ത്രിമാരുടെ കീഴിൽ കൈവരിക്കാതിരുന്ന പുരോഗതിയാണ് മോദിജിയുടെ ഭരണത്തിൽ രാജ്യത്തിനുണ്ടായത്". വരുൺ പറഞ്ഞു. രാജ്യത്തിന് വേണ്ടിയാണ് മോദി ജീവിക്കുന്നതെന്നും രാജ്യത്തിന് വേണ്ടി മരിക്കാനും അദ്ദേഹം തയ്യാറാണെന്നും വരുൺ കൂട്ടിച്ചേർത്തു. അഞ്ച് കൊല്ലത്തിനിടയിൽ യാതൊരു അഴിമതിയാരോപണവും മോദിയ്ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും രാജ്യത്തെ കുറിച്ചാണ് മോദിയുടെ ആശങ്കയെന്നും വരുൺ പറഞ്ഞു. കുടുംബം ഇല്ലാത്ത ഒരാൾ ആർക്ക് വേണ്ടിയാണ് അഴിമതി നടത്തേണ്ടതെന്നും മോദിയ്ക്ക് അതിന്റെ ആവശ്യകതയില്ലെന്നും വരുൺ കൂട്ടിച്ചേർത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പിലിബിത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് വരുൺ. നേരത്തെ മനേകാ ഗാന്ധിയുടെ മണ്ഡലമായിരുന്നു പിലിബിത്ത്. Content Highlights: No PM brought glory to India like Modi: Varun Gandhi
from mathrubhumi.latestnews.rssfeed http://bit.ly/2G5SBvj
via
IFTTT
No comments:
Post a Comment