കൊച്ചി: വൈറ്റിലയിൽ ട്രെയിലറുമായി കൂട്ടിയിടിച്ച കാർ റെയിൽവേ ട്രാക്കിലേക്ക് വീണു. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ വൈറ്റില മേൽപ്പാലത്തിലായിരുന്നു അപകടം. കാറിൽ തൃശ്ശൂർ സ്വദേശിയായ അർജുൻ മാത്രമാണുണ്ടായിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടപ്പള്ളിയിൽനിന്ന് വൈറ്റില ഭാഗത്തേക്ക് വരികയായിരുന്ന കാർ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് റെയിൽവേ ട്രാക്കിലേക്ക് പതിച്ചത്. മേൽപ്പാലത്തിന്റെ കൈവരിയും സമീപത്തെ വൈദ്യുതപോസ്റ്റും കാർ ഇടിച്ചുതെറിപ്പിച്ചു. അപകടത്തെത്തുടർന്ന് റെയിൽവേയുടെ വൈദ്യുതലൈനിൽ പൊട്ടിത്തെറിയുമുണ്ടായി.ഇതോടെ എറണാകുളം-കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സമീപത്തെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. Content Highlights:car accident at vytila railway over bridge in kochi
from mathrubhumi.latestnews.rssfeed http://bit.ly/2UscLIZ
via
IFTTT
No comments:
Post a Comment