സ്വകാര്യമേഖലയിലും സംവരണം വാഗ്ദാനം ചെയ്ത് ആര്‍.ജെ.ഡി. പ്രകടന പത്രിക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

സ്വകാര്യമേഖലയിലും സംവരണം വാഗ്ദാനം ചെയ്ത് ആര്‍.ജെ.ഡി. പ്രകടന പത്രിക

പട്ന: സ്വകാര്യമേഖലയിലും സംവരണം വാഗ്ദാനം ചെയ്ത് ആർ.ജെ.ഡി. പ്രകടന പത്രിക പുറത്തിറക്കി. പട്നയിൽ നടന്ന ചടങ്ങിൽ തേജസ്വി യാദവാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർഷകരുടെയും പാവപ്പെട്ടവരുടെയും ഉന്നമനവും സാമൂഹികപുരോഗതിയും ലക്ഷ്യമിട്ടുള്ളതാണ് ആർ.ജെ.ഡി.യുടെ പ്രകടന പത്രികയെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കുമെന്നതാണ് ആർ.ജെ.ഡിയുടെ പ്രധാന വാഗ്ദാനം. അധികാരത്തിലെത്തിയാൽ ഇത് യാഥാർഥ്യമാക്കുമെന്ന് തേജ്വസി യാദവ് പറഞ്ഞു. ദളിത് ഉൾപ്പെടെയുള്ള പിന്നാക്കവിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യക്ക് അനുസൃതമായി സംവരണം നടപ്പാക്കുമെന്നും കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആർ.ജെ.ഡി. വാഗ്ദാനം ചെയ്യുന്നുണ്ട്. കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതിയെ ആർ.ജെ.ഡി. പിന്തുണക്കുന്നതായും തേജസ്വി യാദവ് പറഞ്ഞു. Content Highlights:rjd releases their election manifesto in bihar


from mathrubhumi.latestnews.rssfeed http://bit.ly/2D0hM0A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages