പയ്യോളി:എസ്.ബി.ഐ. അക്കൗണ്ടിൽനിന്ന് ഉടമകൾ അറിയാതെ വൻതുകകൾ നഷ്ടപ്പെട്ടതായി പരാതി. പേരാമ്പ്ര റോഡിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. മേലടി ശാഖയിൽ അക്കൗണ്ട് ഉള്ളവരുടെ പണമാണ് അജ്ഞാതകേന്ദ്രങ്ങളിൽ നിന്ന് തട്ടിയെടുത്തതായി പരാതി ഉയർന്നത്. ഇക്കഴിഞ്ഞ മൂന്നാം തീയതി എ.ടി.എം. വഴിയും അല്ലാതെയും പണം പിൻവലിച്ചവരുടെ പണമാണ് നഷ്ടപ്പെട്ടത്. ഈ ദിവസം ഇടപാട് നടത്തിയവരുടെ അക്കൗണ്ടിലുള്ള പണം പിന്നീട് അഞ്ചാം തീയതിയാണ് അപ്രത്യക്ഷമായത്. ഉടമകൾ പിൻവലിച്ച അതേ തുക തന്നെയാണ് നഷ്ടപ്പട്ടിരിക്കുന്നത്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ 10,000 രൂപ ബുധനാഴ്ച രാവിലെ നന്തിയിലെ എ.ടി.എമ്മിൽ നിന്ന് പിൻവലിച്ചിരുന്നു. പിന്നീട് വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 10,000രൂപ പിൻവലിച്ചതായി മെസേജ് വരുകയായിരുന്നു. ശനിയാഴ്ച ബാങ്കിലെത്തി പരാതി നൽകുകയും ചെയ്തു. ഇതുപോലെ 25-ഓളം പേർക്കെങ്കിലും തുക നഷ്ടപ്പെട്ടിട്ടുണ്ട്. 50,000 രൂപവരെ നഷ്ടപ്പെട്ടവരുണ്ട്. മേലടി ശാഖയിൽ അക്കൗണ്ടുള്ളവർ ആ ദിവസം ഏത് സ്ഥലത്തുനിന്ന് പണം പിൻവലിച്ചിട്ടുണ്ടോ അവർക്കെല്ലാം പണം നഷ്ടപ്പെട്ടിട്ടുണ്ട്. ചിലർ പോലീസിലും പരാതി നൽകിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടതറിഞ്ഞ് ഒട്ടേറെപേർ ശനിയാഴ്ച ബാങ്കിലെത്തി. പണം തട്ടിയെടുത്തവരുടെ ഉറവിടം അന്വേഷിച്ച് വരുകയാണെന്നും ഇടപാടുകാരുടെ പണം നഷ്ടപ്പെടില്ലെന്നും മാനേജർ സമാധാനിപ്പിച്ചതോടെയാണ് ഇവരെല്ലാം തിരിച്ചുപോയത്. ചില സാങ്കേതികപ്രശ്നമാണ് ഇതിന് കാരണമെന്ന് പറയുന്നു. പണം പിൻവലിച്ചതിന്റെ ഉറവിടം ഓസ്ട്രേലിയയാണെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി അറിയുന്നു. സമാനമായ സംഭവം കഴിഞ്ഞദിവസം കാലടി, മരട് എന്നീ സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2UE0WhL
via
IFTTT
No comments:
Post a Comment