ലഖ്നൗ: 2019 ലോക്സഭ ഇലക്ഷന്റെ പോളിങ് ശതമാനം ഉയർത്താൻ ലഖ്നൗവിലെ ക്രൈസ്റ്റ് ചർച്ച്കോളേജ് പയറ്റുന്ന തന്ത്രം ദേശീയ മാധ്യമങ്ങളിൽ വാർത്തയാവുകയാണ്. സ്കൂളിലെ വിദ്യാർഥിയുടെ രക്ഷിതാക്കൾ വോട്ട് ചെയ്താൽ പരീക്ഷയിൽ അധികമായി 10 മാർക്ക് ഓരോ വിദ്യാർഥിക്കും നൽകുമെന്നാണ്വാഗ്ദാനം. തിരഞ്ഞെടുപ്പിൽവോട്ട് ചെയ്ത അച്ഛനമ്മമാരുടെ മക്കളുടെ അന്തിമ പരീക്ഷാ ഫലത്തിൽ പത്ത് മാർക്ക് കൂടി അധികം നൽകുമെന്ന് സ്കൂൾ പ്രിൻസിപ്പാൾ ആർകെ ഛത്രി പറഞ്ഞു. പ്രഖ്യാപനത്തോടൊപ്പം വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന ബാനറുകളും സ്കൂൾ ഗേറ്റുകളിൽ നാട്ടിയിട്ടുണ്ട്. "രാജ്യത്തോടും അവനവനോടുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള അവസരമാണ് വോട്ട് ചെയ്യുക എന്നത്. രക്ഷിതാക്കൾ എല്ലാവരും തന്നെ വോട്ട് ചെയ്യാനുള്ള അവകാശം വിനിയോഗിക്കാൻ അഭ്യർഥിക്കുകയാണ്. വോട്ട് ചെയ്യുന്ന രക്ഷിതാക്കളുടെ കുട്ടികൾക്ക്അന്തിമ പരീക്ഷയിൽ പത്ത് മാർക്ക് അധികമായി നൽകുമെന്ന്കോളേജ് വാഗ്ദാനം ചെയ്യുകയാണ്", എന്നാണ് ഗേറ്റിൽ സ്ഥാപിച്ച ബാനറിൽ എഴുതിയിരിക്കുന്നത്. രാജ്യത്തെ വിവിധ സ്കൂളുകൾ വിവിധ തരത്തിലുള്ള ക്യാമ്പയിനുകളാണ് വോട്ടിങ്ങിനെ പ്രോത്സാഹിപ്പിക്കാനായി ചെയ്യുന്നത്. content highlights:Lucknow christ chool promises to provide extra 10 marks to students whose parents vote
from mathrubhumi.latestnews.rssfeed http://bit.ly/2UKpdmI
via
IFTTT
No comments:
Post a Comment