പ്രകടനപത്രിക പുറത്തിറക്കുന്നതിന് മുമ്പായി അമിത് ഷാ അദ്വാനിയേയും ജോഷിയേയും കാണും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

പ്രകടനപത്രിക പുറത്തിറക്കുന്നതിന് മുമ്പായി അമിത് ഷാ അദ്വാനിയേയും ജോഷിയേയും കാണും

ന്യൂഡൽഹി: പാർട്ടി നേതൃത്വവുമായി പിണക്കത്തിലായ മുതിർന്ന നേതാക്കളായ എൽ.കെ.അദ്വാനിയേയും മുരളീ മനോഹർ ജോഷിയേയും ബിജെപി അധ്യക്ഷൻ അമിത് ഷാ സന്ദർശിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുനേതാക്കളേയും അമിത് ഷാ സന്ദർശിക്കുക എന്നാണ് റിപ്പോർട്ട്. രാവിലെ 11 മണിയോടെയാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കൾ ചടങ്ങിനെത്തുന്നുണ്ട്. മുതിർന്ന നേതാക്കളെ മാറ്റിനിർത്തുന്നത് പ്രതിപക്ഷം ആയുധമാക്കിയ സാഹചര്യത്തിലാണ് ഇരുവരേയും പാർട്ടിയുമായി അടുപ്പിക്കാനുള്ള നീക്കം നടത്തുന്നത്. അതേ സമയം മുതിർന്ന നേതാക്കളായ അദ്വാനിയും മുരളീ മനോർ ജോഷിയും ചടങ്ങിനെത്താൻ സാധ്യതയില്ല. തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ ഇരുവരും നേരത്തെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പാർട്ടി നേതൃത്വത്തിന്റേയും സർക്കാരിന്റേയും ശൈലിയേയും നയങ്ങളേയും ബ്ലോഗിലൂടെ അദ്വാനി വിമർശിക്കുകയും ചെയ്തിരുന്നു. അദ്വാനി വർഷങ്ങളോളം മത്സരിച്ചിരുന്ന ഗാന്ധി നഗർ മണ്ഡലത്തിൽ ഇത്തവണ അമിത് ഷായാണ് മത്സരിക്കുന്നത്. ഇതിനിടെ മുരളീ മനോഹർ ജോഷി കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വാരണാസിയിൽ അദ്ദേഹം മോദിക്കെതിരെ പ്രതിപക്ഷ പൊതുസ്ഥാനാർഥിയായി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങൾക്കിടെ വെള്ളിയാഴ്ച മുരളീ മനോഹർ ജോഷി അദ്വാനിയെ വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു. Content Highlights:Amit Shah May Meet Upset LK Advani, Murli Manohar Joshi Today: Sources


from mathrubhumi.latestnews.rssfeed http://bit.ly/2Kq7tsS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages