ആദായനികുതി റെയ്ഡ്: മധ്യപ്രദേശ് പോലീസും സിആര്‍പിഎഫും തമ്മില്‍ തര്‍ക്കം; ബംഗാളിലെ കളിയെന്ന് ബി.ജെ.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

ആദായനികുതി റെയ്ഡ്: മധ്യപ്രദേശ് പോലീസും സിആര്‍പിഎഫും തമ്മില്‍ തര്‍ക്കം; ബംഗാളിലെ കളിയെന്ന് ബി.ജെ.പി.

ഭോപ്പാൽ: ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ മധ്യപ്രദേശ് പോലീസും സി.ആർ.പി.എഫും തമ്മിൽ തർക്കം. മുഖ്യമന്ത്രി കമൽനാഥുമായി ബന്ധമുള്ളവരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് സി.ആർ.പി.എഫും മധ്യപ്രദേശ് പോലീസും തമ്മിൽ തർക്കമുണ്ടായത്. ആദായനികുതി വകുപ്പിന്റെറെയ്ഡിന് സുരക്ഷ ഉറപ്പുവരുത്താനായാണ് സി.ആർ.പി.എഫ്. ഉദ്യോഗസ്ഥർ അകമ്പടി സേവിച്ചത്. റെയ്ഡ് നടക്കുന്ന വീടും പരിസരവും പൂർണമായും ഇവരുടെ സുരക്ഷാവലയത്തിലായിരുന്നു. എന്നാൽ മധ്യപ്രദേശ് പോലീസ് തങ്ങളെ ജോലിചെയ്യാൻ അനുവദിച്ചില്ലെന്നും അവഹേളിച്ചെന്നുമാണ് സി.ആർ.പി.എഫുകാരുടെ ആരോപണം. അതേസമയം സി.ആർ.പി.എഫിന്റെ ആരോപണങ്ങളെ തള്ളി മധ്യപ്രദേശ് പോലീസും രംഗത്തെത്തി. റെയ്ഡ് നടക്കുന്ന വീട്ടിൽനിന്ന് വൈദ്യസഹായം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സംഘം അവിടെ എത്തിയത്. റെയ്ഡ് നടക്കുന്നതിനാൽ സി.ആർ.പി.എഫ്. സംഘം വീടുകൾ അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ മധ്യപ്രദേശ് പോലീസിനെയും സർക്കാരിനെയും വിമർശിച്ച് മുൻ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ രംഗത്തെത്തി. ബംഗാളിൽ മമതാ ബാനർജി കളിച്ച കളികൾ മധ്യപ്രദേശിലും അനുകരിക്കാനാണ് മുഖ്യമന്ത്രി കമൽനാഥിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ഡ്യൂട്ടി ചെയ്യുകയായിരുന്ന സി.ആർ.പി.എഫ്. ജവാന്മാരെ പോലീസുകാർ തടഞ്ഞതായും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ആദായനികുതി വകുപ്പിന്റെ റെയ്ഡുകൾ രാജ്യത്തെ അഴിമതിയിൽനിന്ന് രക്ഷിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാജ്യത്തെ അമ്പതോളം കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീൺ കാക്കറെ ഉൾപ്പെടെയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. ആകെ ഒമ്പതുകോടിയോളം രൂപ റെയ്ഡിൽ പിടിച്ചെടുത്തെന്നാണ് വിവരം. Content Highlights:clash between madhya pradesh police and crpf soldiers during income tax raid


from mathrubhumi.latestnews.rssfeed http://bit.ly/2uQWyxB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages