മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 107 പോയന്റ് നേട്ടത്തിൽ 38970ലും നിഫ്റ്റി 19 പോയന്റ് ഉയർന്ന് 11685ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 911 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 426 ഓഹരികൾ നഷ്ടത്തിലുമാണ്. പവർ ഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, യെസ് ബാങ്ക്, സിപ്ല, യുപിഎൽ, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2WTPFro
via
IFTTT
No comments:
Post a Comment