മസൂദ് അസര്‍ വിഷയം പരിഹരിക്കപ്പെടുന്നു; പുതിയ പ്രമേയം വേണ്ടെന്ന് അമേരിക്കയോട് ചൈന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

മസൂദ് അസര്‍ വിഷയം പരിഹരിക്കപ്പെടുന്നു; പുതിയ പ്രമേയം വേണ്ടെന്ന് അമേരിക്കയോട് ചൈന

ബീജിംഗ്: ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കപ്പെട്ടുകഴിഞ്ഞുവെന്ന് ചൈന. മസൂദ് അസറിനെതിരെ കൊണ്ടുവന്ന പ്രമേയത്തിനു മേല്‍ ഏര്‍പ്പെടുത്തിയ 'സാങ്കേതിക തടസ്സം' നീക്കുന്നതിന് അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും ഏപ്രില്‍ 23 വരെ അന്ത്യശാസനം നല്‍കിയെന്ന റിപ്പോര്‍ട്ടും ചൈന നിഷേധിച്ചു. മസൂദ് അസറിന്റെ പേരിലുള്ള ദുര്‍ഘടം പിടിച്ച ആ പ്രശ്‌നം പരിഹരിക്കപ്പെടുകയാണെന്നും പുതിയ പ്രമേയത്തിന്റെ ആവശ്യമില്ലെന്നുമാണ് ചൈന നിര്‍ദേശിച്ചത്.

പുല്‍വാമ ആക്രമണത്തിനു പിന്നാലെയാണ് മസൂദ് അസറിനെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ 1267 അല്‍ ക്വയ്ദ സാങ്‌സന്‍സ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സും യു.കെയും അമേരിക്കയും പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ പ്രമേയത്തില്‍ സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് ചൈന തടസ്സം പിടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അസറിനെ കരിമ്പട്ടിയില്‍ ഉള്‍ഴപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രക്ഷാ സമിതിക്ക് നേരിട്ട് പ്രമേയം നല്‍കിയിരുന്നു.

യു.എന്നില്‍ മസൂദ് അസറിനെതിരായ ഏതൊരു നീക്കവും വീറ്റോ ചെയ്യുന്ന ചൈനയ്ക്ക് ഈ വിഷയം 1267 കമ്മിറ്റി തന്നെ പരിഹരിക്കുമെന്ന നിലപാടാണുള്ളത്.



from mangalam.com http://bit.ly/2Irti9j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages