തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പരിശോധന തുടരുന്നു; പുതുച്ചേരി മുന്‍മുഖ്യമന്ത്രിയുടെ വസതിയിലും റെയ്ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പരിശോധന തുടരുന്നു; പുതുച്ചേരി മുന്‍മുഖ്യമന്ത്രിയുടെ വസതിയിലും റെയ്ഡ്

ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലുംരാഷ്ട്രീയ നേതാക്കളുടെ വസതികളിൽ തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡിന്റെ മിന്നൽ പരിശോധന തുടരുന്നു. പുതുച്ചേരിയിൽ എൻ.ആർ. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ.രംഗസ്വാമിയുടെ വസതിയിലാണ് പരിശോധന നടക്കുന്നത്. വോട്ടിന് പണം നൽകുന്നുവെന്ന ആരോപണത്തെ തുടർന്നാണ് മിന്നൽ പരിശോധന. മധുരയിലെ എ.ഐ.എ.ഡി.എം.കെ. നേതാവ് ദേവദാസിന്റെ വസതിയിലും ബുധനാഴ്ച ഉച്ചയോടെ തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സക്വാഡ് പരിശോധന നടത്തി. എന്നാൽ ഇവിടെനിന്ന് പണമോ മറ്റോ പിടിച്ചെടുത്തോ എന്നകാര്യത്തിൽ വ്യക്തതയില്ല. ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ ഉപതിരഞ്ഞെടുപ്പും നടക്കുന്ന തമിഴ്നാട്ടിൽ ഏപ്രിൽ 18-നാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡും ആദായനികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വോട്ടിന് പണം നൽകുന്നതായുള്ള പരാതികളുയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ആണ്ടിപ്പെട്ടിയിൽനിന്ന് 1.48 കോടി രൂപയാണ് പിടികൂടിയത്. അമ്മ മക്കൾ മുന്നേറ്റകഴകം പാർട്ടിയുടെ നേതാവിന്റെ പക്കൽനിന്നാണ് പണം പിടികൂടിയത്. മണ്ഡലത്തിലെ ഓരോ വോട്ടർക്കും മുന്നൂറ് രൂപ വീതം നൽകാനായിരുന്നു ഇത്രയധികം പണം സൂക്ഷിച്ചതെന്ന് ആദായനികുതി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അതിനിടെ ഡി.എം.കെ. നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നെങ്കിലും പണം കണ്ടെത്തിയിരുന്നില്ല. വെല്ലൂരിൽ ഡി.എം.കെ. സ്ഥാനാർഥിയുടെ ഗോഡൗണിൽനിന്ന് 11.5 കോടി രൂപ പിടിച്ചെടുത്തതിനാൽ വെല്ലൂർ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇതുവരെ 205 കോടി രൂപയാണ് തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്. Content Highlights:election flying squad raid in various places at tamil nadu and puducherry


from mathrubhumi.latestnews.rssfeed http://bit.ly/2IAcgFg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages