സ്ത്രീപീഡനങ്ങള്‍ എവിടെയുണ്ടോ അതിന്റെയെല്ലാം പിറകില്‍ സഖാക്കന്മാരുണ്ട്- ശോഭാസുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

സ്ത്രീപീഡനങ്ങള്‍ എവിടെയുണ്ടോ അതിന്റെയെല്ലാം പിറകില്‍ സഖാക്കന്മാരുണ്ട്- ശോഭാസുരേന്ദ്രന്‍

ആറ്റിങ്ങലിലെ ജയപ്രതീക്ഷ ഇത്തവണ ചരിത്രം തിരുത്തിക്കുറിച്ചുക്കൊണ്ട് എൻ.ഡി.എയുടെ വിജയ പതാക പാറിക്കും. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം വികസനമെത്താത്ത ഒരുപാട് പ്രദേശങ്ങൾ ഉളള പാർലമെന്റ് മണ്ഡലമാണ്. കശുവണ്ടിത്തൊഴിലാളികൾ, കയർത്തൊഴിലാളികൾ, തീരദേശമേഖലയിൽ ജീവിക്കുന്നവർ, നല്ല വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർ എല്ലാവരും വികസനത്തിനു വേണ്ടി നരേന്ദ്രമോദിക്കനുകൂലമായി ചിന്തിക്കും. ആറ്റിങ്ങലിലെ ബി.ജെ.പി.യുടെ എതിരാളി ഒരു വ്യക്തിയുടെ ശക്തി എന്നു പറയുന്നത് അധികാരസ്ഥാനത്തെത്തുമ്പോൾ തന്റെ അധികാര ശക്തി ഉപയോഗിച്ച് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ്. ഈ കഴിവ് ഇല്ലെന്ന് ഇവിടുത്തെ വോട്ടർമാർ തന്നെ വിലയിരുത്തിയ സ്ഥാനാർഥിയാണ് എ.സമ്പത്ത്. കഴിഞ്ഞ നാലു വർഷമായി അവിടുത്തെ എം.പി.യെ കാണാനില്ലെന്ന് പരാതി പറഞ്ഞത് അവിടുത്തെ ജനതയാണ്. അടൂർ പ്രകാശനെക്കുറിച്ച് പറയുകയാണെങ്കിൽ സ്ത്രീ പീഢനത്തിന്റെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുളള ഒരു വ്യക്തിയോടൊപ്പം മത്സരരംഗത്ത് നിൽക്കേണ്ടി വരിക എന്നത് ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് അപമാനകരമാണ്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്നു. ആചാരസംരക്ഷണത്തിനായി ശക്തമായി മുന്നിൽ നിന്നത് ഞങ്ങളാണ്. ആ പ്രവർത്തനങ്ങളെ നിരീക്ഷിച്ച ഒരു ജനത അവിടുണ്ട്. നോമിനേഷൻ സമർപ്പിച്ചു കഴിഞ്ഞപ്പോൾ 27 കേസുകൂടി ഗവൺമെന്റ് എന്റെ തലയിൽ ചാർത്തിതന്നിരിക്കുകയാണ്. ഇപ്പോൾ കേസുകളുടെ എണ്ണം നാല്പതായി.ഇനി വീണ്ടും നോമിനേഷൻ കൊടുക്കണം.നാമം ജപിക്കാനുളള അവകാശത്തിനു വേണ്ടി അമ്മമാർ തെരുവുവീഥികളിൽ ഇറങ്ങിയപ്പോൾ ആ അമ്മമാരോടൊപ്പം പ്രവർത്തിച്ചു എന്നതിന്റെ പേരിലാണ് ഈ കേസുകളൊക്കെ. മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുത് എന്ന ശോഭാ സുരേന്ദ്രന്റെ മുദ്രാവാക്യത്തെപ്പറ്റി വളരെ ക്രൂരമായിട്ടുളള നടപടിയാണ് ഈ സംഭവത്തിൽ ഗവൺമെന്റ് സ്വീകരിച്ചത്. ഒരു വ്യക്തിക്ക് ഇന്ത്യൻ ഭരണഘടന അനുവദിച്ചുകൊടുത്തിട്ടുളള ആരാധന സ്വാതന്ത്ര്യ ത്തെ ഹനിക്കാൻ ഈ സർക്കാർ കൂട്ടു നിന്നു.അവർ ഇതിനകത്ത് രാഷ്ടീയം കണ്ടു.അവർ കരുതിയത് പുരോഗമനപരമായ ചിന്താഗതിയിലൂടെ ഇത് കൈകാര്യം ചെയ്യാനാകുമെന്നായിരുന്നു.എന്നാൽ അവർക്ക് അടിപതറിപ്പോയി. അത് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. യു.ഡി.എഫിനെക്കുറിച്ച് പറയുകയാണെങ്കിൽ അടുക്കളയിലിരുന്നും ചാനൽ മുറിയിലിരുന്നും ചർച്ച നടത്തുക എന്നല്ലാതെ കോൺഗ്രസ് ഇക്കാര്യത്തിൽ യാതൊന്നും ചെയ്തിട്ടില്ല. ഒരു ആചാരസംരക്ഷണത്തിനും അവർ മുന്നിട്ടിറങ്ങാത്തതു കൊണ്ടാണ് ഒരു കോൺഗ്രസ് നേതാവിന്റെ പേരിൽ പോലും കേസില്ലാത്തത്. അവർ സമാധാനപൂർവ്വം മണ്ഡലത്തിൽ പ്രചാരണവുമായി മുമ്പോട്ട് പോകുന്നു. ആചാരം സംരക്ഷിക്കാൻ വേണ്ടി ആരു മുന്നിൽ നിന്നു ആരെല്ലാം ഇതിന്റെ കൂടെയുണ്ട് ആരാണ് ഈ വിഷയത്തിൽ സത്യസന്ധമായി നടപടി സ്വീകരിച്ചവർ എന്നെല്ലാം നോക്കിക്കാണുന്ന ആ മണ്ഡലത്തിലെ ജനത അവരുടെ കൂടെ നിന്നവരെ സ്വീകരിക്കാൻ തയ്യാറാകും.ആചാരസംരക്ഷണത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെങ്കിൽ പ്രതിപക്ഷ നേതാവ് രണ്ടാം പ്രതിയാണ്. ശോഭാസുരേന്ദ്രൻ എന്ന സ്ഥാനാർഥി മുന്നോട്ട് വെയ്ക്കുന്നവാഗ്ദാനങ്ങൾ എന്തൊക്കെയാണ് ജയിക്കാനായാൽ രണ്ടരവർഷത്തിനുളളിൽ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ വീടില്ലാത്തവരിൽ പകുതിയോളം വരുന്ന ആളുകൾക്ക് വീട് കൊടുക്കുക എന്ന സ്വപ്നം യാഥാർഥ്യമാക്കും. ജനങ്ങൾ സബ്സിഡി വേണ്ടെന്നു വച്ചപ്പോൾ ആറു കോടി ഗ്യാസ് കണക്ഷനുകൾ കൊടുക്കാൻ സാധിച്ചു. തിരഞ്ഞെടുപ്പിനു ശേഷം വലിയൊരു മാർഗമുപയോഗിച്ച് കൃത്യമായി ജനങ്ങളുടെയിടയിലേക്കിറങ്ങിച്ചെന്ന് കക്ഷിരാഷ്ട്രീയത്തിനതീതമായി ജനകീയസഭ വിളിച്ചു ചേർത്തുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുളള പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുക. ഒന്നാമത്തെ പരിഗണന തല ചായ്ക്കാൻ ഒരു കൂര എന്നുളളതു തന്നെയായിരിക്കും. ലോകത്തിന്റെ ആത്മീയടൂറിസത്തിന്റെ കേന്ദ്രമായിട്ടുളള ശിവഗിരിക്കുന്നുകൾ, പൊൻമുടി മേഖലയിലുളള മലയോര റെയിൽവേപ്പാത, കശുവണ്ടിത്തൊഴിലാളികൾക്ക് തൊഴിൽദിനങ്ങൾ നല്കുക, മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക വകുപ്പ് തുടങ്ങിയ കാര്യങ്ങൾ അടങ്ങിയിട്ടുളള പ്രകടനപത്രിക മുന്നോട്ടു വയ്ക്കും. രാഹുൽഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം രാഹുൽഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം തീർച്ചയായും ഒരു ഒളിച്ചോട്ടം തന്നെയാണ്. കോൺഗ്രസിന്റെ ശക്തി കണ്ടിട്ടല്ല രാഹുൽഗാന്ധി ഇവിടെ മത്സരിക്കാനൊരുങ്ങുന്നത്. സീതാറാം യെച്ചൂരിയും രാഹുൽ ഗാന്ധിയുമായിട്ട് ദേശീയതലത്തിൽ കരാർ ഉണ്ടാക്കിയിട്ടുണ്ട്.രാഹുൽ ഗാന്ധിയെ മാർക്സിസ്റ്റ് പാർട്ടിയുടെ വോട്ടുകൾ കൂടി കൊടുത്തു കൊണ്ട് വിജയിപ്പിക്കുവാൻ സാധിക്കുമോയെന്നുളള ഗൂഢാലോചനയുടെ പരിണിതഫലമായിട്ടാണ് രാഹുൽ വയനാട്ടിലേക്ക് വരുന്നത്.പ്രബുദ്ധരായിട്ടുളള ജനതക്കു മുന്നിൽ രാഹുൽ ഗാന്ധി അടി തെറ്റി വീഴും. കേരളം കഴിഞ്ഞ കുറച്ചു നാളുകളായി ഏറെ ചർച്ച ചെയ്തവിഷയങ്ങളാണ് നവോത്ഥാനവും സ്ത്രീസമത്വവും മതിൽകെട്ടിക്കൊണ്ടു നവോത്ഥാനമുണ്ടാക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചത്.പക്ഷേ നവോത്ഥാനത്തിനായി ശ്രമിച്ചവരാരും തന്നെ മതിൽ കെട്ടി തിരിച്ചിട്ടല്ല കേരളത്തിൽ നവോത്ഥാനമുണ്ടാക്കിയത്. മതിലുകൾ പൊളിച്ചു മാറ്റിയ സ്ഥലത്താണ് നവോത്ഥാനമുണ്ടായിട്ടുളളത്.അങ്ങനെയുളള നവോത്ഥാനത്തിനകത്ത് ഒരു വരി പോലും എഴുതിച്ചേർക്കാൻ സാധിക്കാത്തവരാണ് ഇവിടുത്തെ ഭരണകൂടം. അവർ ചെയ്ത തെറ്റിനെ മറയ്ക്കുവാൻ നവോത്ഥാനത്തിന്റെ മറ പിടിക്കുകയായിരുന്നു.സ്ത്രീ പീഢനങ്ങൾ എവിടെയുണ്ടോ അതിന്റെയെല്ലാം പുറകിൽ സഖാക്കന്മാരുണ്ട്.നവോത്ഥാനം ആദ്യം ഉണ്ടാകേണ്ടത് മനസ്സിൽ നിന്നാണ്. വീടിനും നാടിനും ഉപകാരിയായിട്ടുളള പ്രവർത്തകന്മാരെ സൃഷ്ടിക്കാൻ ആ പാർട്ടി പരാജയപ്പെട്ടു പോയതു കൊണ്ടാണ് കൊലപാതകങ്ങൾ വർദ്ധിക്കുന്നത്.ഒരു നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്ന ഒരു പാർട്ടിക്ക് കുടുംബത്തിലെ നാഥനെ ഇല്ലായ്മ ചെയ്യുന്ന പാർട്ടിക്ക് എങ്ങനെയാണ് നവോത്ഥാനം ഉണ്ടാക്കുവാൻ സാധിക്കുക. സ്ത്രീകൾ ആചാരലംഘനത്തിനായി ഇറങ്ങിപ്പുറപ്പെട്ടപ്പോൾ കോൺഗ്രസ് ഉണ്ടായിരുന്നോ.എന്തെങ്കിലും സമരം നടത്തിയോ.കോൺഗ്രസ് ഈ കാര്യത്തിൽ കൈ നനയാതെ മീൻ പിടിക്കാൻ ശ്രമിക്കുകയായിരുന്നു.എൽ.ഡി.എഫും യു.ഡി.എഫും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നാണ് മനസിലാക്കി കൊണ്ടായിരിക്കും ജനങ്ങൾ ഇത്തവണ വിധിയെഴുത്ത് നടത്തുക. Content Highlights:Lok Sabha Election 2019 Shobha Surendran


from mathrubhumi.latestnews.rssfeed http://bit.ly/2GqBJzE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages