കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആകുമ്പോൾ മലയാളത്തിലെ ഒരു മുൻ നിര സിനിമ താരം മാത്രമായിരുന്നു ഇന്നസെന്റ്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ജനവിധി തേടുമ്പോൾ താനൊരു ജനപ്രതിനിധിയായി മാറി കഴിഞ്ഞെന്ന് ഇന്നസെന്റ് ചൂണ്ടിക്കാട്ടുന്നു. എം.പി ഫണ്ട് 100% ചിലവഴിച്ചതും ആദ്യമായി എം.പി ഫണ്ട് ഉപയോഗത്തിന് സോഷ്യൽ ഓഡിറ്റിംങ്ങ് നടപ്പിലാക്കിയതും ജനങ്ങൾ വിലയിരുത്തുമെന്ന് ഇന്നസെന്റ് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിലെ സാന്നിധ്യം പ്രളയാനന്തര പ്രവർത്തനങ്ങൾ,സ്ഥാനാർഥിത്വത്തിന്റെ പേരിലെ എതിർപ്പ് തുടങ്ങിയ ആക്ഷേപങ്ങളെക്കുറിച്ച് എതിരാളികൾ ഉന്നയിക്കുന്ന വിമർശനം ജനം തള്ളുമെന്നാണ് ഇന്നസെന്റിന്റെ പക്ഷം. ചാലക്കുടി മണ്ഡലത്തിൽ അവസാന ഘട്ടം വീണ്ടും സ്ഥാനാർത്ഥിയായ ഇന്നസെന്റ് സംസാരിക്കുന്നു. പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കുകയാണല്ലോ. പ്രതീക്ഷ എത്രത്തോളമുണ്ട് ? പല സ്ഥലങ്ങളിലും ജനങ്ങളെ നേരിട്ട് കാണുകയും അവരോട് നേരിട്ട് സംസാരിക്കുകയും ചെയ്തു കൊണ്ടുള്ള പ്രചാരണമാണ് പ്രധാനമായും ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങൾ എന്നെ പരിഗണിക്കുന്നത് സിനിമക്കാരൻ എന്ന നിലയ്ക്കാണോ, അതോ ഞാൻ ഉയർത്തുന്ന രാഷ്ട്രീയത്തിനോടുള്ള താത്പര്യം കൊണ്ടാണോ എന്നത് ഇപ്പോൾ മനസിലാക്കാനാകുന്നുണ്ട്... സ്വന്തം മീമുകൾ ഉപയോഗിച്ച് ട്രോൾ തയ്യാറാക്കി പ്രചാരണം നടത്തുന്ന ഒരേ ഒരു സ്ഥാനാർഥി ആണ് താങ്കൾ. ഇവയ്ക്ക് കിട്ടുന്ന പ്രതികരണം എങ്ങനെയാണ് ജനങ്ങളെ അറിയ്ക്കുക എന്നതുതന്നെയാണ് ഇത്തരം പ്രചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ഇന്നു ആളുകൾ കൂടുതലായും കാര്യങ്ങൾ അറിയുന്നത് സാമുഹ്യമാധ്യമങ്ങൾ വഴിയാണ്. അതു കൊണ്ട് തന്നെ പറയേണ്ട കാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി പറഞ്ഞാൾ അതിനു കൂടുതൽ സ്വീകാര്യതയുണ്ടാകും. മലയാള സിനിമയിലെ ജനകീയ സാന്നിധ്യമെന്നത് പ്രചാരണ രംഗത്ത് സ്വാധീനം ചെലുത്തുന്നതായി തോന്നിട്ടുണ്ടോ ? അത് പ്രചരണത്തിൽ വലിയൊരു സഹായം ചെയുന്നതായി തോന്നിയിട്ടുണ്ട്. 30 വർഷമായി ഞാൻ മലയാളികളുടെ മനസിലുണ്ട്. എന്നെ അവരുടെ ഇടയിൽ പുതുതായി പരിചയപ്പെടുത്തുന്നതിന്റെ ആവശ്യം ഇതുവരെ വന്നിട്ടില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിലാണല്ലോ മത്സരിക്കുന്നത്.സഖാവ് ഇന്നസെന്റെ് എന്ന പേരിൽ അറിയപ്പെടുമ്പോഴുളള ഉത്തരവാദിത്വത്തെ എങ്ങനെ നോക്കികാണുന്നു ? അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ മത്സരിക്കാനായത് എന്റെ ഭാഗ്യമായി കരുതുന്നു. ഞാൻ അതിൽ പൂർണ്ണ സംത്യപ്തനാണ്. എന്റെ അച്ചൻ കമ്മ്യൂണിസ്ററ് കാരനായിരുന്നു. ചെറുപ്പം തൊട്ടെ ആ വികാരം എന്റെ മനസിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന ആവശ്യം ഞാൻ പാർട്ടിയെ അറിയിച്ചിരുന്നു. അപ്പോൾ അതനുവദിക്കാനാകില്ലെന്നവർ അറിയിച്ചു. ഇപ്പോൾ പാർട്ടി പ്രവർത്തകർ എന്നെ അവരിൽ ഒരാളായി കാണുന്നുണ്ട്. സഖാവെ എന്ന് അവർ വിളിക്കുമ്പോൾ അത് വളരെ സുഖം പകരുന്നുണ്ട്. സമീപകാലത്തെ ചില സർവേകളിൽ ചിലതിൽ താങ്കൾ ജയിക്കുമെന്നും ചിലതിൽ അതേ സമയം പരാജയപ്പെടുമെന്നും പറയുന്നു. എങ്ങനെ പ്രതികരിക്കുന്നു അതിനോട് ? സർവേകൾ പലപ്പോഴും തെറ്റുകൾ പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കാറുണ്ട്.പരീക്ഷക്കു തയ്യാറെടുക്കുന്ന കുട്ടിയോട് പരീക്ഷയിൽ തോൽക്കുമെന്നു പറയുന്ന പോലെയുളള ആത്മവിശ്വാസക്കുറവ് ഇത് തെരഞ്ഞെടുപ്പിനഭിമുഖീകരിക്കുന്ന സ്ഥാനാർത്ഥികളിലുണ്ടാക്കുന്നുണ്ട്. എന്തായാലും സാഹചര്യങ്ങൾ എനിക്കനുക്കൂലമാണ്. എം.പി ഫണ്ട് ചിലവഴിച്ചവരിൽ താങ്കൾ ഏറെ മുന്നിലാണ്. എം.പി ഫണ്ടിന് സോഷ്യൽ ഓഡിറ്റിങ് എന്ന നൂതനമായ ആശയം താങ്കൾ നടപ്പിലാക്കി. ഇതൊക്കെ ചർച്ച ചെയ്യപ്പെടുന്നുണ്ടോ ജനങ്ങൽ അതൊക്കെ നന്നായി വിലയിരുത്തുന്നുണ്ട്. ഇന്നത്തെ കാലത്ത് ജനപ്രതിനിധികളുടെ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനുള്ള താത്പര്യം ജനങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ പദ്ധതി നിർവ്വഹണമടക്കമുളള കാര്യങ്ങളടക്കം ഓഫീസുമായി ബന്ധപ്പെട്ടാൽ ജനങ്ങൾക്ക് മനസിലാക്കാം. വീണ്ടും ചാലക്കുടിക്കാർ താങ്കൾക്ക് ഒരവസരം കൂടിനൽകിയാൽ എന്തൊക്കെയായിരിക്കും ചെയുക ? ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായിരിക്കും മുൻഗണന കൊടുക്കുക. രണ്ടു തവണ കാൻസർ രോഗത്തെ അതിജീവിച്ച വ്യക്തിയാണ് ഞാൻ. അതു കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. ആദ്യമായി അനുവദിക്കപ്പെട്ട തുകയിൽ നിന്ന് 3 കോടി രൂപ ക്യാൻസർ രോഗ നിർണ്ണയത്തിനായുള്ള ഉപകരണങ്ങൾ വാങ്ങിക്കാനായി ഉപയോഗിച്ചു. ക്യാൻസർ രോഗ ചികത്സക്കും നിർണയത്തിനുമായി അത്യാധുനികവും, ജനങ്ങൾക്കു സൗജന്യമായും ഉപയോഗിക്കാവുന്ന രീതിയിലുമുളള ഉപകരണങ്ങൾ സ്ഥാപിക്കും. ആശുപത്രികളിൽ ഡയാലിസിസിനായി കൂടുതൽ സംവിധാനങ്ങളൊരുക്കും.വന മേഖലകളിൽ വെളിച്ചമെത്തിക്കുന്നതിനും മുൻഗണന കൊടുക്കും. Content Highlights:Loksabha Elections 2019 Chalakkudy Candidate Innocent Interview
from mathrubhumi.latestnews.rssfeed http://bit.ly/2IAchZQ
via
IFTTT
No comments:
Post a Comment