പെരിന്തൽമണ്ണ : മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും കൊണ്ട് പെരിന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലൻസ് പുറപ്പെടുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സക്കാണ് പെരിന്തൽമണ്ണ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ കൊണ്ടു പോകുന്നത്. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശിയായ കളത്തിൽ നജാദ് - ഇർഫാന ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ടാണ് ആംബുലൻസ് യാത്ര ചെയ്യുന്നത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഹൃദ്യം പദ്ധതിയുടെ ഭാഗമായാണ് ചികിത്സ ഒരുക്കിയതെന്ന് കുഞ്ഞിന്റെ ബന്ധു പറഞ്ഞു. പ്രത്യേക ആംബുലൻസിൽ പോലീസ് സഹായത്തോടെ അഞ്ചരയോടെ യാത്ര തുടങ്ങാനാകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ചൊവ്വാഴ്ച മംഗലാപുരത്തു നിന്നും ഇതേ സാഹചര്യത്തിൽ 15 ദിവസം പ്രായമായ കുട്ടിയേയും കൊണ്ട് ആംബുലൻസ് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. പൊതുജനങ്ങളുടെ വലിയ സഹകരണമാണ് ഈ യാത്രക്ക് ലഭിച്ചത്. Content highlights:Emergency ambulance journey to Thiruvananthapuram from Perinthalmanna
from mathrubhumi.latestnews.rssfeed http://bit.ly/2Gsmfeo
via
IFTTT
No comments:
Post a Comment