തുറന്നുകാട്ടിയത് ഒരു വ്യക്തിയുടെ 'കഴിവുകേടിനെ': സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്ന് കെ.സുധാകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

തുറന്നുകാട്ടിയത് ഒരു വ്യക്തിയുടെ 'കഴിവുകേടിനെ': സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: പ്രചാരണ വീഡിയോയില്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണത്തില്‍ മറുപടിയുമായി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍. പ്രചാരണ വീഡിയോയില്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല. ഒരു വ്യക്തിയുടെ കഴിവുകേടിനെ മാത്രമാണ് തുറന്നുകാട്ടിയതെന്നും സുധാരകന്‍ പറഞ്ഞു.

വനിതാ കമ്മീഷനെടുത്ത കേസിനെ നിയമപരമായി നേരിടുമെന്നും സുധാകരന്‍ വ്യക്തമാക്കി. ജീവിതത്തില്‍ ഇതുവരെ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കെ.സുധാരകന്‍ പുറത്തിറക്കിയ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്. ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ വീഡിയോ ആണ് വിവാദമായത്.

വീഡിയോയിലെ കഥാപാത്രങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പ്രസംഗിച്ചവരുമായോ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരുമായോ ബന്ധമില്ലെന്ന കമന്റോടുകൂടിയാണ് കെ. സുധാകരന്‍ പ്രചാരണ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

ഇടത് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതിയെ അപമാനിക്കുന്ന വീഡിയോയാണ് സുധാകരന്‍ പുറത്തിറക്കിയ വീഡിയോയെന്ന് നേരത്തെ സിപിഎം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മിഷന്‍ നടപടി.



from mangalam.com http://bit.ly/2XnjWPB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages