കോട്ടയം: അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ കെ.എം മാണിയെന്ന കേരള രാഷ്ട്രീയത്തിലെ മാണിസാറിന് ഉയർച്ചയുടേയും താഴ്ചയുടെയും കഥകളുണ്ടായിരുന്നു തന്റെ രാഷ്ട്രീയ ഡയറിയിൽ രേഖപ്പെടുത്തിവെക്കാൻ. എ.കെ. ആന്റണിയോടൊപ്പം നായനാർ മന്ത്രിസഭ വിട്ട് 1982ൽ യു.ഡി.എഫ് എന്ന മുന്നണിക്ക് രൂപം കൊടുത്ത അതേ മാണി, യു.ഡി.എഫ് വിട്ടും വീണ്ടും പ്രവേശിച്ചുംവിവാദങ്ങളുടെ തോഴനായപ്പോഴും തളർന്നില്ല. ഏത് രാഷ്ട്രീയ കാലാവസ്ഥയിലും ഫിനിക്സ് പക്ഷിയെ പോലെ പറന്നുയർന്നു. പക്ഷെ ചരൽകുന്നും ചർച്ചകളുമില്ലാത്ത മരണക്കിടക്കയിൽ നിന്ന് ഒരിക്കൽ കൂടി പറന്നുയർന്നെത്താൻ രാഷ്ട്രീയ ചാണക്യന് ശക്തിയില്ലാതായി പോയി. കേരള കോൺഗ്രസിനെ കുറിച്ച് പറയുമ്പോഴെല്ലാം രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവർത്തകരുമെല്ലാം ആദ്യം പറയുന്ന വാക്കുകൾ വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്നാണ്. മാണി തന്നെ സമ്മാനിച്ച ഈ വാക്കുകൾ പലപ്പോഴും പാർട്ടിയിൽ നിന്ന് പലരും വിട്ടുപോയപ്പോഴും മാണിക്കോ അദ്ദേഹത്തിന്റെ കേരള കോൺഗ്രസിനോ കാര്യമായ ക്ഷതം സംഭവിച്ചിരുന്നില്ല. അത് കെ.എം മാണിയെന്ന അതികായന്റെ അടിത്തറ ഒന്ന് കൊണ്ട് മാത്രമായിരുന്നു. യു.ഡി.എഫിനെ രൂക്ഷമായി വിമർശിച്ച് പുറത്ത് പോയി ഒടുവിൽ തിരിച്ചെത്തിയപ്പോഴും മാണിയുടെ വാക്കുകൾക്ക് മറ്റാരേക്കാളും വില കൽപിക്കുന്നുണ്ട് ഇന്നും യു.ഡി.എഫുകാർ. ലീഗ് കഴിഞ്ഞാൽ യു.ഡി.എഫിലെ ഏറ്റവും പ്രബലമായ സഖ്യ കക്ഷിയായി ഇന്നും കേരളകോൺഗ്രസ് എമ്മിന് നിലനിൽക്കാനായതും മാണിസാറിന്റെ സാന്നിധ്യം കൊണ്ട് തന്നെയാണ്. ബാർ കോഴ വിവാദം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായതും, യു.ഡി.എഫിന് കനത്ത തോൽവി ഏറ്റ് വാങ്ങേണ്ടിവന്നതും കെ.എം മാണിയെ യു.ഡി.എഫിൽ ഒറ്റപ്പെടുത്തിയിരുന്നുവെങ്കിലും മാണി എന്നും യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമായിരുന്നു. കേരള കോൺഗ്രസ് രൂപംകൊണ്ടതിന് ശേഷം അഞ്ച് മാസത്തിനിടെ തകരുമെന്ന കോൺഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദമേനോന്റെ വാക്കുകളെ എന്നും മാണി പരിഹസിച്ചിരുന്നു. കാരണം കേരളാ കോൺഗ്രസിൽ മാണിക്ക് അത്രത്തോളം ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. ഇന്ന് ആ പാർട്ടി അരനൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. മകൻ ജോസ് കെ മാണി എംപിയായി. തിരഞ്ഞെടുപ്പ് കാലത്ത് വരികൾക്കിടയിൽ വായിക്കാൻ ഇട നൽകുന്ന പ്രസ്താവനകളുമായി മാണി ഇനിയില്ല. ഒരു തിരഞ്ഞെടുപ്പ് കാലത്ത് സാന്നിധ്യമാകാൻ ആരോഗ്യം അനുവദിച്ചില്ല. ഇനി മടക്കമാണ്. ചർച്ചയും യോഗങ്ങളും ഇല്ലാത്ത ലോകത്തേക്കുള്ള മടക്കം. Content Hights: KM Mani Passed Away
from mathrubhumi.latestnews.rssfeed http://bit.ly/2U1ECul
via
IFTTT
No comments:
Post a Comment