മാണിക്യം പോയി, പാലാ അനാഥം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

മാണിക്യം പോയി, പാലാ അനാഥം

കുട്ടിയമ്മ ഒന്നാം ഭാര്യയാണെങ്കിൽ പാലാ രണ്ടാം ഭാര്യയാണ് കെ. എം. മണിയുടെ പാലായെക്കുറിച്ചുള്ള വിശേഷണമാണിത്. അങ്ങനയെങ്കിൽ പാലായ്ക്ക് ഒരു ഭർത്താവേയുള്ളൂ. അത് കരിങ്ങോഴയ്ക്കൽ മാണി മാണി അഥവാ കെ.എം മാണിയാണ്. പാലാ നിയോജക മണ്ഡലം രൂപീകൃതമായ അന്നുമുതൽ ഇന്നുവരെ പാലായ്ക്ക് ഒരു പ്രതിനിധിയേയുള്ളൂ. ഒരു എം.എൽ.എ മാത്രമേയുള്ളൂ. അത് പാലായുടെ സ്വന്തം മാണി സാർ തന്നെ. മറ്റാരേയും പാലാക്കാർ ഇതുവരെ ഇവിടെ നിന്ന് ജയിപ്പിച്ചിട്ടില്ല. അതാണ് പാലായും മാണിയും തമ്മിലുള്ള ബന്ധം. വിവാദങ്ങൾ പലത് വന്നുപോയി. രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞുവീശി. പക്ഷേ പാലായുടെ മനസ്സ് മാണിക്കൊപ്പം അടിയുറച്ച് നിന്നു. ബാർകോഴ വിവാദം അലയടിച്ചിട്ടും 2016 ലും മാണിസാർ ജയിച്ചു. ഒരു മണ്ഡലം രൂപീകരിച്ച നാൾ മുതൽ അവിടെ മത്സരിക്കുക, എല്ലാ തിരഞ്ഞെടുപ്പും വിജയിച്ച് എം.എൽ.എയായി മണ്ഡലത്തെ പ്രതിനിധീകരിക്കുക. ഒരുപക്ഷേ മറ്റൊരു ജനപ്രതിനിധിക്കും അവകാശപ്പെടാനില്ലാത്ത അസൂയാവഹമായ റെക്കോഡ് മണിക്ക് സ്വന്തം. കേരളമാകെ ഇടതുകാറ്റ് ആഞ്ഞു വീശിയിട്ടും പാലയിൽ മാണി കുലുങ്ങിയില്ല. കെ. ബാബുവും മാണിയും ബാർ കോഴയിൽ കുടുങ്ങിയ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മാണി തോൽക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരിൽ പലരും വിധിയെഴുതി. എന്നിട്ടും പാല മാണിയെ കൈവിട്ടില്ല. കെ.എം.മാണി എന്നാൽ പാലയാണ് എന്ന് അരക്കിട്ടുറപ്പിച്ചതായിരുന്നു ആ തിരഞ്ഞെടുപ്പ് ഫലം. അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ ചെളി തെറിപ്പിക്കാൻ ശ്രമിച്ചവർക്ക് പാലാ നൽകിയ മറുപടി. 1965 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോൺഗ്രസിന് 36ഉം കേരള കോൺഗ്രസിന് 23ഉം സീറ്റ് ലഭിച്ച തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ നിയമസഭ സമ്മേളിച്ചില്ല. 1967 ലെ തിരഞ്ഞെടുപ്പിലും കെ.എം. മാണി പാലായിൽ സ്ഥാനാർഥിയായി. 1975 ൽ പാലായ്ക്ക് ആദ്യമായി മന്ത്രിയെ സമ്മാനിച്ചുകൊണ്ട് അദ്ദേഹം മന്ത്രി പദത്തിലെത്തി. ഒരിക്കൽ അദ്ദേഹം പറഞ്ഞു: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഏത് എക്സിറ്റ് പോൾ പ്രവചിച്ചാലും എനിക്ക് പ്രശ്നമല്ല. എന്നെ പാലാക്കാർ കൈവിടില്ല. ഇന്നോളം ആ വിശ്വാസത്തിന് കോട്ടം തട്ടിയിട്ടില്ല. പാലായുടെ എം.എൽ.എയായി തന്നെ അദ്ദേഹം യാത്രയായി. പാലാ അനാഥം. Content highlights:KM Mani, the man behind the revelation of Pala, kottayam passes away


from mathrubhumi.latestnews.rssfeed http://bit.ly/2YX3gjo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages