കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ദളിത് നേതാക്കള്‍ക്കെതിരെ ജാതി വിവേചനം. രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ ദളിത് നേതാക്കളായ അഡ്വ. എം.പി സുബ്രഹ്മണ്യന്‍, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അനീഷ് വട്ടംകുളം, കെ.എസ്.യു മലപ്പുറം ജില്ലാ സെക്രട്ടറി ലിജിത്ത് എന്നിവര്‍ക്കാണ് വിവേചനം നേരിടേണ്ടി വന്നത്. ഈ മൂന്ന് നേതാക്കള്‍ക്കും രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലൈനപ്പ് പാസ് അനുവദിച്ചില്ല.
പരിപാടിക്ക് തലേന്ന് പ്രമുഖ നേതാവിനോട് പാസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് കാറ്റഗറി അനുസരിച്ചാണെന്നാണ് മറുപടി ലഭിച്ചത്. ആ കാറ്റഗറി ജാതിയാണെന്ന് പരിപാടി കഴിഞ്ഞപ്പോള്‍ മനസിലായെന്ന് അഡ്വ. സുബ്രഹ്മണ്യന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തങ്ങളേക്കാള്‍ താഴ്ന്ന പദവി വഹിക്കുന്നവര്‍ക്കും ഔദ്യോഗികമായി യാതൊരു പദവികളും വഹിക്കാത്തവര്‍ക്കും വരെ പാസ് അനുവദിച്ചപ്പോള്‍ ദളിത് ഭാരവാഹികളെ മാത്രം മാറ്റി നിര്‍ത്തുകയായിരുന്നെന്നും സുബ്രഹ്മണ്യന്‍ കൂട്ടിച്ചേര്‍ത്തു.
അഡ്വ. എം.പി സുബ്രഹ്മണ്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ലൈനപ്പ് പാസുമായി ബന്ധപ്പെട്ട് ചില നേതാക്കൾ വിഭാഗീയത കാണിച്ചു എന്നുള്ളത് പറയാതിരിക്കാൻ കഴിയില്ല.. സിവിൽ സർവീസ് നേടിയ ശ്രീധന്യയുടെ കുടുംബവുമായി സക്ഷാൽ രാഹുൽ ഗാന്ധി തന്നെ ഭക്ഷണം കഴിക്കാനും സമയം ചിലവഴിക്കാനും സമയം കണ്ടെത്തുമ്പോൾ ഇവിടെ വിഭാഗീയതയുടെ അഴുക്ക് ഭാണ്ഡം പേറുകയാണ് തൃത്താലയിലെ ചില ഉന്നത നേതാക്കൾ... പരിപാടിക്ക് തലേ ദിവസം ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ നേതാവിനോട് ചോദിച്ചപ്പോൾ പറഞ്ഞത് കാറ്റഗറി നോക്കിയാണ് പ്രവേശനം എന്ന് എന്നാൽ പരിപാടി കഴിഞ്ഞപ്പോഴാണ് മനസിലായത് ഇവർ ഉദ്ദേശിച്ച കാറ്റഗറി ജാതി അടിസ്ഥാനത്തിലാണെന്ന് കാരണം ഞാൻ വഹിക്കുന്ന പാർട്ടി പദവിക്ക് തുല്യനും അതിനു താഴെ ഉള്ളവനും പദവി ഒന്നും ഇല്ലാത്തവനും കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നിട്ടും ആതിഥേയനും നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമായ എന്നെയും ആതിഥേയ പാർലമെന്റ് യൂത്ത് കോൺഗ്രസ് ജന: സെക്രട്ടറയുമായ അനീഷ് വട്ടംകുളം ത്തെയും കെ.എസ്.യു മലപ്പുറം ജില്ലാ സെക്രട്ടറിയും തൃത്താലക്കാരനുമായ ലിജിത്തിനേയും ആ ഭാഗത്തേക്ക് അടുപ്പിക്കാതെ ഔദ്യോഗികമായി യാതൊരു പാർട്ടി പദവികളും ഇല്ലാത്ത ആളുകളെ ലൈനപ്പിന് പാസ് നൽകിയത് ഞങ്ങൾ ദളിത് വിഭാഗത്തിൽ നിന്നുമാണ് എന്നുള്ള നിങ്ങളുടെ ചിന്താബോധമാണ്.. എല്ലാ വിഭാഗത്തെയും ഒന്നായി കാണുവാൻ ഇന്ത്യയെ പഠിപ്പിച്ച കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃനിര ഈ വികാരങ്ങൾ അറിയട്ടെ....
from mangalam.com http://bit.ly/2DjWIlR
via IFTTT
No comments:
Post a Comment