എന്നെ സഹായിക്കാന്‍ കഴിയുമോ? അതോ ഞാന്‍ ജീവനൊടുക്കണോ? ട്വീറ്റ് ചെയ്ത ആള്‍ക്ക് മറുപടിയുമായി സുഷമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

എന്നെ സഹായിക്കാന്‍ കഴിയുമോ? അതോ ഞാന്‍ ജീവനൊടുക്കണോ? ട്വീറ്റ് ചെയ്ത ആള്‍ക്ക് മറുപടിയുമായി സുഷമ

ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ട്വീറ്റ് ചെയ്ത പ്രവാസി ഇന്ത്യക്കാരന് സ്വാന്തനവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാതെ ഒരു വര്‍ഷമായി വലയുന്ന അലി എന്നയാളുടെ ട്വീറ്റിനാണ് സുഷമ ആശ്വാസ വാക്കുകളുമായി എത്തിയത്.

'എന്നെ സഹായിക്കാന്‍ കഴിയുമോ? അതോ ഞാന്‍ ജീവനൊടുക്കണോ? കഴിഞ്ഞ 12 മാസമായി ഞാന്‍ എംബസിയുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ്. ?ന്നെ ഇന്ത്യയിലേക്ക് അയച്ചാല്‍ അതു വലിയ സഹായമാകും. എനിക്ക് നാല് മക്കളുണ്ട്. ഇതായിരുന്നു അലിയുടെ ട്വീറ്റ്. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ സുഷമ സ്വരാജ് ഉടന്‍ തന്നെ മറുപടി നല്‍കുകയായിരുന്നു.

'ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല, ഞങ്ങളില്ലേ, ഞങ്ങളുടെ എംബസി താങ്കള്‍ക്ക് എല്ലാ സഹായവും ചെയ്തു തരും..' സുഷമ ട്വിറ്ററില്‍ കുറിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയോട് ഉടനടി വീസാ പേജിന്റെ കോപ്പിയും ഫോണ്‍ നമ്പറും ആവശ്യപ്പെട്ടെങ്കിലും തിരിച്ചറിയല്‍ രേഖകളോ വീസയുടെ കോപ്പിയോ കയ്യിലില്ലെന്നും തൊഴില്‍ വിസയില്‍ എത്തുന്നവര്‍ക്ക് സൗദിയില്‍ താമസിക്കാന്‍ നല്‍കുന്ന ഇക്കാമ മാത്രമാണ് കയ്യിലുള്ളതെന്നുമായിരുന്നു അലിയുടെ മറുപടി.



from mangalam.com http://bit.ly/2GtpnXk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages