എടപ്പാൾ: പൊന്നാനിക്കൊടുമുടിയിൽ അൻവർ ഇത്തവണ ചെങ്കൊടി നാട്ടുക തന്നെ ചെയ്യുമെന്ന് മന്ത്രി കെ.ടി.ജലീൽ. സംശയമുള്ളവർ മെയ് 23-ന് രാവിലെ പത്തുമണി വരെ കാത്തിരിക്കണമെന്നും കെ.ടി.ജലീൽ പറഞ്ഞു. പൊന്നാനിയിൽ കത്രിക ജയിക്കുമെന്നുറപ്പാണ്. അതുകൊണ്ടാകും അൻവർ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന്പറഞ്ഞത്. ആത്മവിശ്വാസമാണ് ഒരു പോരാളിയുടെ ഏറ്റവും വലിയ ആയുധം. അതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നുംമന്ത്രി പറഞ്ഞു. എടപ്പാളിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് പകരം മറ്റൊരു സർക്കാർഉണ്ടാവണമെങ്കിൽ മതേതര കക്ഷികളുടെ ഗവൺമെന്റിന് ഇടതുപക്ഷത്തിന്റെ മൂക്കുകയർ വേണം. കലർപ്പില്ലാത്ത മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിന് ലോക്സഭയിൽ അംഗബലമുണ്ടായാലേ നാം ആഗ്രഹിക്കുന്ന ഭരണകൂടം നിലവിൽ വരൂ. അല്ലെങ്കിൽ സെക്യുലറിസത്തിൽ മായം ചേർത്ത അർധ ഫാസിസ്റ്റ് ഭരണമാകും ഉണ്ടാവുക. ഇപ്പോഴുള്ള എല്ലാ തിൻമകളും കൂടിയോ കുറഞ്ഞോ അതേപടി തുടരും. ഇടതുപക്ഷ സ്ഥാനാർത്ഥികൾ ജയിക്കേണ്ടത് വർത്തമാനത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:pv anwar-ponnani-kt jaleel-loksabha election
from mathrubhumi.latestnews.rssfeed http://bit.ly/2Gmndrx
via
IFTTT
No comments:
Post a Comment