'ഞാനും വിശ്വാസിയാണ്, വിശ്വാസികളും എനിക്കൊപ്പമുണ്ടാകും'- ചിറ്റയം ഗോപകുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

'ഞാനും വിശ്വാസിയാണ്, വിശ്വാസികളും എനിക്കൊപ്പമുണ്ടാകും'- ചിറ്റയം ഗോപകുമാര്‍

മാവോലിക്കര ലോക്സഭ മണ്ഡലത്തിൽ കഴിഞ്ഞ 10 വർഷമായി വികസന മുരടിപ്പാണെന്നാണ് പ്രധാന പ്രചാരണ വിഷയമായി ചിറ്റയം ഗോപകുമാർ ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇടത് മുന്നേറ്റമുണ്ടാകുമെന്നും അത് തന്നെ വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. താനും വിശ്വാസിയാണെന്നും അതിനാൽ വിശ്വാസികളായ വോട്ടർമാരും തനിക്കും ഇടതുപക്ഷത്തിനുമൊപ്പം നിൽക്കുമെന്നും ചിറ്റയം പറയുന്നു. മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയും അടൂർ എം.എൽ.എയുമായചിറ്റയം ഗോപകുമാറുമായുള്ള അഭിമുഖത്തിൽ നിന്ന്... ലോക്സഭയിലേക്കുള്ള മത്സരത്തെ എങ്ങനെ കാണുന്നു? ഞാനും എന്റെ എതിർ സ്ഥാനാർഥിയും ജന പ്രതിനിധികളാണ്. അദ്ദേഹം എം.പി.യും ഞാൻ എം.എൽ.എയുമാണ്. അതുകൊണ്ട് തന്നെ സാധാരണ മത്സരം പോലെ തന്നെയേ ഇതിനേയും കാണുന്നുള്ളു. വെല്ലുവിളി എത്രത്തോളമുണ്ട്? പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഞാൻ ഉന്നയിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ വികസന മുരടിപ്പാണ് ഒന്നാമത്തേത്. മാവേലിക്കര മണ്ഡലത്തിലെ റെയിൽവെ സ്റ്റേഷനുകളിൽ യാതൊരു വികസനവും കൊണ്ടുവന്നിട്ടില്ല. പുതിയ ട്രെയിനുകൾ കൊണ്ടുവന്നിട്ടില്ലെന്ന് മാത്രമല്ല നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന പല ട്രെയിനുകൾക്കും സ്റ്റോപ്പ് വേണമെന്ന ആവശ്യം പോലും നടപ്പിലാക്കിയിട്ടില്ല. കുട്ടനാട് പാക്കേജ് നശിപ്പിച്ചു എന്നതാണ് രണ്ടാമത്ത കാര്യം. കുട്ടനാട്ടിലെ ജനങ്ങളും കർഷകരും അതുകൊണ്ട് തന്നെ കടുത്ത പ്രതിഷേധത്തിലാണ്. അതുപോലെ തന്നെയാണ് കൊല്ലം ജില്ലയിലെ കശുവണ്ടി തൊഴിലാളികളുടെ അവസ്ഥ. പത്ത് വർഷത്തെ സർവീസ് അടിസ്ഥാനത്തിൽ അവർക്ക് ലഭിച്ചുകൊണ്ടിരുന്ന പി.എഫ് പെൻഷൻ ഹാജർ അടിസ്ഥാനത്തിലാക്കി തൊഴിലാളികളെ ദ്രോഹിച്ചു. എന്നാൽ ഇടതുപക്ഷ സർക്കാർ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിവരുന്നത്. ഇന്ത്യൻ രാഷ്ട്രീയമാണ് മൂന്നാമത്തെ വിഷയം. നമ്മുടെ സ്വാതന്ത്ര്യം കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്. നമ്മുടെ മതസൗഹാർദം നഷ്ടപ്പെട്ടിരിക്കുന്നു. ജാതിയുടേയും മതത്തിന്റേയും വർണത്തിന്റേയും പേരിൽ മനുഷ്യർ വേർതിരിക്കപ്പെടുന്നു. ഇതെല്ലാം ജനങ്ങൾ മനസ്സിലാക്കുകയും ഈ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമായി മാറുകയും ചെയ്യും. അടൂരിൽ നിന്ന് മാവേലിക്കര മണ്ഡലത്തിലേക്ക് വരുമ്പോൾ..? മാവേലിക്കര ലോക്സഭാ മണ്ഡലമെന്നു പറയുന്നത് കൊല്ലം ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലവും, ആലപ്പുഴ ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലവും, കോട്ടയം ജില്ലയിലെ ഒരു നിയമസഭ മണ്ഡലവും ചേർന്ന് രുപപ്പെട്ടതാണ്. എഴ് നിയമസഭ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിനനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലവിലുണ്ട്. പ്രളയബാധിത മേഖലകളിലെ വോട്ടർമാരുടെ പ്രതികരണം ? പ്രളയസമയത്ത്ഞങ്ങളെ തിരിഞ്ഞുനോക്കാൻ ഇടതുപക്ഷമൊഴികെ ആരുമുണ്ടായില്ല എന്ന തരത്തിലുള്ള വികാരമാണ് ജനങ്ങൾക്കുള്ളത്. പ്രളയത്തിൽപ്പെട്ടവർക്ക് വീടുകൊടുത്തത്, നഷ്ടം സംഭവിച്ചവർക്ക്10000 രൂപ കൊടുത്തത്, ആവശ്യക്കാർക്ക് ഭഷണം കൊടുത്തതൊക്കെ ഇടതുപക്ഷമാണ്. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി വിദേശത്തുനിന്നുള്ള ധന സഹായം നിഷേധിച്ച ബി.ജെ.പിയെയും കേരളത്തിനകത്തെ ആളുകളോട് പണം കൊടുത്തു പോകരുതെന്ന് പറഞ്ഞ കോൺഗ്രസ്സിനെയും ജനങ്ങൾക്ക്് തിരിച്ചറിയാം. ജനങ്ങളുടെ വികാരം ഇടതുപക്ഷത്തിനൊപ്പം തന്നെയാണ്. ശബരിമല എത്രത്തോളം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും ? ശബരിമലയിൽ വിശ്വാസത്തെ വോട്ടാക്കി മാറ്റാനിറങ്ങുന്ന ബി.ജെ.പിയെ ജനങ്ങൾ തിരിച്ചറിയും. കേരളത്തിലെ ജനങ്ങൾ പത്ര മാധ്യമങ്ങൾ നല്ല രീതിയിൽ വായിച്ച് വിഷയം നന്നായി മനസ്സിലാക്കാൻ ശേഷിയുള്ളവരാണ്. ഞാനും ഒരു വിശ്വാസിയാണ്, വിശ്വാസികൾക്കൊപ്പമാണ് ഇടതുപക്ഷം നിൽക്കുന്നത്. അത്കൊണ്ടുതന്നെ വിശ്വാസികൾ എനിക്കൊപ്പവും ഇടതുപക്ഷത്തിനൊപ്പവും നിൽക്കുമെന്നുറപ്പുണ്ട്. രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം ? സാധാരണയൊരു സ്ഥാനാർഥിയിൽ കവിഞ്ഞ പ്രധാന്യമൊന്നും രാഹുൽ ഗാന്ധിക്കില്ല. അമേഠിയിൽ തോൽക്കുമോയെന്ന ഭീതിയായിരിക്കണം രാഹുലിനെ വയനാട്ടിൽ എത്തിച്ചിരിക്കുക. കേരളത്തിൽ മത്സരിക്കുന്നതിലുടെ മുഖ്യശത്രു ഇടതുപക്ഷമാണോ ബിജെപിയാണോ എന്ന ചോദ്യം പ്രസക്തമാണ്. വയനാട്ടിൽ ഇടതുപക്ഷത്തിന് വലിയ ജനപിന്തുണയാണ് കിട്ടുന്നത്. രാഹുൽ തോൽക്കും എന്നതിൽ സംശയമില്ല. അടൂരിലെ ജയം ആവർത്തിക്കാനാകുമോ ? ജനങ്ങൾ എനിക്കൊപ്പമാണ്. ജയിക്കുമെന്നതിൽ സംശയമില്ല. കേരളം ഇടതിനൊപ്പമോ ? കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലും ഇടതുപക്ഷ മുന്നേറ്റമുണ്ടാകും. ഓഖി ദുരന്തം, നിപ്പ വൈറസ്, പ്രളയം, തുടങ്ങിയ സന്ദർഭങ്ങളിൽ അതിജീവനം സാധ്യമാക്കിയത് ഇടതുപക്ഷ സർക്കാരാണ്. കോടിക്കണക്കിന് രൂപയുടെ വികസനം, പെൻഷൻ ഉയർത്തിയതടക്കമുള്ള നേട്ടങ്ങൾ ഇടതുപക്ഷത്തിനനുകൂലമാണ്. മത, ജാതി, കക്ഷി ഭേദമന്യേ എല്ലാർക്കും വികസനമെത്തിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ നയം കന്നി വോട്ടർമാർ? അവരൊക്കെ വലിയ ആവേശത്തിലാണ്. അവരുടെയൊക്കെ വോട്ടുകളും നേടാനാകും.. content highlights:Mavelikkara Constituency, LDF Candidate, Chiitayam Gopakumar, Interview


from mathrubhumi.latestnews.rssfeed http://bit.ly/2UI5nZO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages