കര്‍ക്കറെ മരിക്കാന്‍ കാരണം ശാപമെന്നത് വ്യക്തിപരമായ അഭിപ്രായം ; അദ്ദേഹം ധീരന്‍ തന്നെ ; പ്രജ്ഞാ സിംഗിനെ തള്ളി ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

കര്‍ക്കറെ മരിക്കാന്‍ കാരണം ശാപമെന്നത് വ്യക്തിപരമായ അഭിപ്രായം ; അദ്ദേഹം ധീരന്‍ തന്നെ ; പ്രജ്ഞാ സിംഗിനെ തള്ളി ബിജെപി

ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തിനിടയില്‍ കൊല്ലപ്പെട്ട് ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെയ്‌ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ തള്ളി ബിജെപി. പ്രജ്ഞാ സിംഗ് ഠാക്കൂറിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കര്‍ക്കറെ ധീരനാണെന്നും ബിജെപി പറഞ്ഞു.

തന്റെ ശാപത്തെ തുടര്‍ന്നാണ് കര്‍ക്കറെ മരണമടഞ്ഞതെന്ന് പ്രജ്ഞാ സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ ശാരീരികയും മാനസീകവുമായ പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണമെന്നാണ് ബിജെപിയുടെ ന്യായീകരണം. പ്രജ്ഞാ സിംഗ് ഠാക്കൂര്‍ നടത്തിയ പ്രസ്തവന വലിയ വിവാദമായിരുന്നു. പ്രസ്താവന കോണ്‍ഗ്രസ് ബിജെപിയ്‌ക്കെതിരേ ശക്തമായ ആയുധമാക്കുകയും ചെയ്തിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ഇങ്ങിനെ പറഞ്ഞതിന് പിന്നാലെ ഐപിഎസ് അസോസിയേഷന്‍ ബിജെപി നേതാവിനെതിരേ രംഗത്ത് വരികയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ തീരുമാനം എടുത്തിരിക്കുകയുമാണ്. തീവ്രവാദത്തിനെതിരേ പോരാടുമ്പോഴാണ് ഹേമന്ദ് കര്‍ക്കറെ ജീവന്‍ ത്യജിച്ചത്. അദ്ദേഹത്തെ അപമാനിച്ച പ്രജ്ഞാ സിംഗ് ഠാക്കൂറിന്റെ നടപടി അപലപനീയമെന്ന് ഐപിഎസ് അസോസിയേഷന്‍ ട്വീറ്റ് ചെയ്യുകയുമുണ്ടായി. ഇവര്‍ നല്‍കിയ പരാതി സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മാലേഗാവ് സ്‌ഫോടന കേസില്‍ കസ്റ്റഡിയില്‍ വലിയ പീഡനമാണ് നേരിടേണ്ടി വന്നത്. മര്‍ദ്ദനവും പീഡനവും സഹിക്കാവുന്നതിന് അപ്പുറത്തായിരുന്നു. തെളിവില്ലെങ്കില്‍ തന്നെ വിട്ടയക്കാന്‍ ഹേമന്ത് കര്‍ക്കറെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകള്‍ ഉണ്ടാക്കും, വിടില്ലെന്നായിരുന്നു കര്‍ക്കറെയുടെ നിലപാട്. നീ നശിച്ചുപോവട്ടെ എന്നു ഞാന്‍ അന്നു ശപിച്ചിരുന്നു എന്നായിരുന്നു പ്രജ്ഞാ സിംഗിന്റെ വിവാദ പരാമര്‍ശം. മുംബൈ ഭീകരാക്രമണത്തെ നേരിട്ടതിന് ആരാണ് അദ്ദേഹത്തിന് അശോക ചക്രം സമ്മാനിച്ചതെന്നും പ്രജ്ഞ സിംഗ് ചോദിച്ചു.

സ്‌ഫോടനം നടത്തിയെന്ന ആരോപണം നേരിടുന്ന ഹിന്ദു ഭീകരവാദ ഗ്രൂപ്പിന്റെ ഭാഗമായ പ്രജ്ഞ സിങ് താക്കൂറിനെ മഹാരാഷ്ര്ട എ.ടി.എസ് അറസ്റ്റു ചെയ്യുകയായിരുന്നു. കേസിലെ മുഖ്യ പ്രതിയാണ് പ്രജ്ഞ. സ്‌ഫോടന വസ്തുക്കള്‍ ഘടിപ്പിക്കാന്‍ പ്രജ്ഞയുടെ ബൈക്കായിരുന്നു ഉപയോഗിച്ചിരുന്നത്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രജ്ഞ ബി.ജെ.പിയില്‍ ചേരുകയും ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാവുകയുമായിരുന്നു.



from mangalam.com http://bit.ly/2IHDPg7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages