കരോൾട്ടൺ (ടെക്സസ്): പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തി ചെടിച്ചട്ടിയിൽ കുഴിച്ചിട്ട സംഭവത്തിൽ അമ്മ അറസ്റ്റിൽ.മാർച്ച് മൂന്നിന് അമേരിക്കയിലെ കരോൾട്ടൺ എന്ന സ്ഥലത്താണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ ജാസ്മിൻ ലോപസിനെ (18)പോലീസ് അറസ്റ്റ് ചെയ്തു. തുണി മുഖത്തിട്ട്മരണം ഉറപ്പാക്കിയ ശേഷമാണ് ചെടിച്ചട്ടിയിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. തുടർന്ന്ചെടിച്ചട്ടി സമീപത്തുള്ള സെമിത്തേരിയിൽ ഉപേക്ഷിക്കുകയായിരുന്നു.ഏപ്രിൽ 16നാണ് ജാസ്മിൻ അറസ്റ്റിലാകുന്നത്. കൂടെ താമസിക്കുന്നവർ പോലും അറിയാതെ സ്വന്തം കിടപ്പുമുറിയിലാണ്ഇവർ കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞ് കരയാൻ ശ്രമിക്കുന്നതിനിടെ തുണി ഉപയോഗിച്ചു കുട്ടിയുടെ മുഖം അമർത്തി മരണം ഉറപ്പാക്കി. തുടർന്ന് കുട്ടിയെ ബാഗിലാക്കി കൂട്ടുകാരിയുടെ വീട്ടിലെത്തി. കുട്ടി മരിച്ചുവെന്നു വീണ്ടുംഉറപ്പാക്കിയ ശേഷം ഇരുവരും ചേർന്ന് വലിയൊരു ചെടിച്ചട്ടി വാങ്ങി അതിനുള്ളിൽ കുട്ടിയെ കിടത്തി മണ്ണിട്ടുമൂടി. തുടർന്ന് അടുത്തദിവസം പെറി സെമിത്തേരിയിൽ ഉപേക്ഷിക്കുകയായിരുന്നു. ജനിക്കുമ്പോൾ തന്നെ കുട്ടി മരിച്ചിരുന്നെന്നാണ് ജാസ്മിൻ പോലീസിന് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ സിസി ടിവി ദൃശ്യങ്ങളാണ് വഴിത്തിരിവായത്.പ്രസവിച്ച ഉടനെ കാമറയിൽ കുട്ടിയുടെ മുഖം പതിഞ്ഞിരുന്നു. ഇതിൽ നിന്ന് കുഞ്ഞിന് ജീവനുണ്ടായിരുന്നതായി പോലീസിനു മനസിലായി.അറസ്റ്റിനുശേഷം ജാസ്മിനെ ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റി. Content Highlight: Infant found dead in flowerpot: Mom arrested
from mathrubhumi.latestnews.rssfeed http://bit.ly/2UO0ePZ
via
IFTTT
No comments:
Post a Comment