മതേതര സർക്കാരുണ്ടാക്കാൻ ഇടതുപക്ഷവുമായി സഖ്യത്തിന് കോണ്‍ഗ്രസ് മുന്‍കൈയെടുക്കും-എ.കെ ആന്റണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

മതേതര സർക്കാരുണ്ടാക്കാൻ ഇടതുപക്ഷവുമായി സഖ്യത്തിന് കോണ്‍ഗ്രസ് മുന്‍കൈയെടുക്കും-എ.കെ ആന്റണി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കുമായിരിക്കും ബിജെപിയെക്കാൾമുൻതൂക്കമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. എന്നാൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യമുണ്ടായാൽമതേതര,ജനാധിപത്യ കക്ഷികളുടെ സഹായം തേടി കേന്ദ്രത്തിൽ എന്തു വില കൊടുത്തും ഒരു മതേതര സർക്കാർരൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നയിക്കുന്ന സർക്കാരിൽ ഇടതുപക്ഷമുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയും വൈവിധ്യവുമാണ് രാജ്യത്തിന്റെ പ്രത്യേകത. എല്ലാ രാഷ്ട്രീയധാരകൾക്കും ആശയങ്ങൾ പ്രചരിപ്പിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും അവസരമുണ്ട്. അതു കൊണ്ട് തന്നെ ഇടതുപക്ഷത്തെ തുടച്ചു മാറ്റുന്ന നിലപാടിനോട് തനിക്കോ കോൺഗ്രസിനോ താൽപര്യമില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു. അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്കും കാർഷികമേഖലയടക്കമുള്ള ഇന്ത്യൻ ഗ്രാമീണസമ്പദ്ഘടനയുടെ തകർച്ചയ്ക്കും അടിയന്തരപ്രാധാന്യം നൽകി പരിഹാരം കാണുന്ന ഒരു ഗവൺമെന്റ് വേണം. എന്തു വില കൊടുത്തായാലും ആർഎസ്എസ് നിയന്ത്രിക്കുന്ന ഒരു ഗവൺമെന്റ് വീണ്ടും ഉണ്ടാവാതിരിക്കാൻ ഇലക്ഷന് ശേഷം കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വന്നാൽ മറ്റ് കക്ഷികളെ കൂടി സഹകരിപ്പിക്കാൻ കോൺഗ്രസ് തന്നെ മുൻകൈയെടുക്കുമെന്നും ആന്റണി കൂട്ടിച്ചേർത്തു. Content Highlights: A K Antony speaks about left alliance


from mathrubhumi.latestnews.rssfeed http://bit.ly/2UYyfgQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages