ബി.ജെ.പി ചെയ്തത് ഗോവധം; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

ബി.ജെ.പി ചെയ്തത് ഗോവധം; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി

ഹൊഷിയാർപുർ: ബി.ജെ.പി സിറ്റിങ് സീറ്റ് നിഷേധിച്ചതിനെതിരെ കടുത്ത ഭാഷയിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി വിജയ് സാംപ്ല. ബി.ജെ.പി ചെയ്തത് ഗോവധമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രതിഷേധ സൂചകമായി ട്വിറ്റർ ഹാൻഡിലിൽ പേരിനൊപ്പം ചേർത്ത ചൗക്കിദാർ നേരത്തേ നീക്കം ചെയ്തിരുന്നു. പഞ്ചാബിലെ ഹൊഷിയാർപൂരിൽ നിന്നുള്ള സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ബി.ജെ.പി.ക്ക് എതിരേ കടുത്ത ആരോപണവുമായി സാംപ്ല രംഗത്തെത്തിയിരിക്കുന്നത്. ഫഗ്വാര എം.എൽ.എ. സോം പ്രകാശിനാണ് ഹൊഷിയാർപൂരിൽ സീറ്റ് നൽകിയിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധ ട്വീറ്റുകൾ. വളരെ ദുഖം തോന്നുന്നു, ബി.ജെ.പി ഗോവധം നടത്തിയിരിക്കുകയാണ്. തനിക്കെതിരേ അഴിമതി ആരോപണങ്ങളൊന്നുമില്ല, തനിക്കെതിരേ ഒരാൾ പോലും വിരൽചൂണ്ടി സംസാരിക്കില്ല. എന്തിനാണ് സീറ്റ് നിഷേധിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മണ്ഡലത്തിൽ വിമാനത്താവളം കൊണ്ടുവരാൻ സാധിച്ചു, പുതിയ ട്രെയിൻ സർവീസുകൾ, റോഡുകൾ ആരംഭിക്കുവാൻ കഴിഞ്ഞു. ഇനി ഇതാണ് താൻ ചെയ്ത തെറ്റെങ്കിൽ ഇനി വരുന്നവർ ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രിയാണ് വിജയ് സാംപ്ല. बहुत दुख हुआ भाजपा ने गऊ हत्या कर दी। — Vijay Sampla (@vijaysamplabjp) April 23, 2019 Content Highlights:BJP Committed Cow Slaughter Says Union Minister On Being Denied Poll Ticket


from mathrubhumi.latestnews.rssfeed http://bit.ly/2GsF3ZQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages