കണ്ണൂർ: സ്വന്തം മണ്ഡലത്തിൽ പോലും കള്ളവോട്ട് തടയാനാവാത്ത മുഖ്യമന്ത്രി പിണറായി വിജയനോട്ചൗക്കിദാർ ചോർ ഹെ എന്ന് പറയേണ്ടി വരുന്ന അവസ്ഥയാണെന്ന് കണ്ണൂരിലെ യു.ഡി.എഫ്സ്ഥാനാർഥികെ.സുധാകരൻ. ജില്ലയിൽ വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. എന്നാൽ അതു കൊണ്ടൊന്നുംതങ്ങളുടെ വോട്ടർമാരെ ഭയപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ സ്വന്തം ബൂത്തിൽവരെ ജനാധിപത്യം സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽആരാണ് ചോർ. അദ്ദേഹത്തോട് ചൗക്കിദാർ ചോർ ഹെ എന്ന് പറയേണ്ടേ?-സുധാകരൻ ചോദിച്ചു. പലയിടത്തും കോൺഗ്രസ് ഓഫീസുകൾഎറിഞ്ഞു തകർത്തു. ബൂത്ത് ഏജന്റിന്റെ ശരീരത്തിൽ നായ്കുരണ പൊടി വിതറി. 30 ഓളം ബൂത്ത് ഏജന്റുമാരെ ബുത്തിലിരിക്കാൻ സമ്മതിക്കാതെ അടിച്ചോടിച്ചു. വീടുകൾക്കു മുന്നിൽ വാൾ വീശിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു പാട് പ്രവർത്തകർ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണെന്നും സുധാകരൻ പറഞ്ഞു. ആക്രമണ സംഭവങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കള്ളവോട്ടിനെതിരേയും അക്രമങ്ങൾക്കെതിരേയും നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സുധാകരൻ പറഞ്ഞു. ഇത്രയും അക്രമങ്ങളുണ്ടായിട്ടും സ്ത്രീകളടക്കമുള്ളവർ, പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ, ആർജവത്തോടെ വരിനിന്ന് വോട്ടു ചെയ്യുകയായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. Content highlights:Need to say Chowkidar chor hai to CM Pinarayi says K Sudhakaran
from mathrubhumi.latestnews.rssfeed http://bit.ly/2VmZUqY
via
IFTTT
No comments:
Post a Comment