ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായലൈംഗികാരോപണത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. സിബിഐ, ഐബി ഡയറക്ടർമാരെയും ഡൽഹി പോലീസ് കമ്മീഷണറെയും കോടതി വിളിച്ചുവരുത്തി. 12.30ന് ചേംബറിൽ ഹാജരാകാനാണ് നിർദേശം. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിനെതിരെ പരാതി ഉന്നയിക്കാൻ ഒന്നരക്കോടി രൂപ വാഗ്ദാനം ലഭിച്ചു എന്ന ആരോപണം ഉന്നയിച്ച അഭിഭാഷകൻ ഉത്സവ് സിങ് ബയൻസ് ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകുകയും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് സുപ്രീം കോടതി കേസിൽ ചില നടപടികളിലേയ്ക്ക് കടന്നത്. കേസിൽ നിർണായകമായ തെളിവുകളാണ് തങ്ങളുടെ മുന്നിലുള്ളതെന്നും അതിനാൽ കൂടുതൽ നടപടികൾ ആവശ്യമാണെന്നും സുപ്രീം കോടതിയുടെ മൂന്നംഗെ ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് സിബിഐ, ഐബി ഡയറക്ടർമാരെയും ഡൽഹി പോലീസ് കമ്മീഷണറെയും കോടതി വിളിച്ചുവരുത്തിയിരിക്കുന്നത്. മൂന്നു മണിക്ക് ബെഞ്ച് വീണ്ടും ചേരും. ചീഫ് ജസ്റ്റിനെതിരായ ആരോപണം അന്വേഷിക്കുന്നതിന് കഴിഞ്ഞ ദിവസം ജസ്റ്റിസ് എസ്.എ ബോബ്ദെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമതിയെ രൂപീകരിച്ചിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടയിൽ ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിൽ സമാന്തര ഇടപെടൽനടത്തുന്നതിനെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് കോടതിയിൽ എതിർത്തു. എന്നാൽ സുപ്രധാന തെളിവുകളാണ് കോടതിയുടെ മുന്നിലുള്ളതെന്നും കോടതിയുടെ നടപടിയിൽ തടസ്സം സൃഷ്ടിക്കരുതെന്നും കോടതി മുന്നറിയിപ്പു നൽകി. ചീഫ് ജസ്റ്റിസിനെക്കൊണ്ട് രാജിവെപ്പിക്കുന്നതിന് രാജ്യത്തെ ഒരു കോർപറേറ്റ് സ്ഥാപനമാണ് ആരോപണത്തിനു പിന്നിലെന്നും ഉത്സവ് സിങ് ബയൻസ് ആരോപിച്ചിരുന്നു. ഇതിനായി ചിലർ തന്നെ സമീപിച്ചിരുന്നെന്നും ഒന്നര കോടി രൂപ വാഗ്ദാനം ചെയ്തെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ചുള്ള തെളിവുകളാണ് അദ്ദേഹം ഇന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. ഉത്സവ് സിങ് ബയൻസിന് പൂർണ സുരക്ഷ ഉറപ്പാക്കാനും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. Content Highlights:allegation against cji, SC Summons Chiefs Of CBI, Delhi Police
from mathrubhumi.latestnews.rssfeed http://bit.ly/2KVH7il
via
IFTTT
No comments:
Post a Comment