ന്യൂഡൽഹി : സ്വാശ്രയ കോളേജുകളിൽ ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് അംഗീകരിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. 2016- 17 അധ്യയന വർഷത്തിലേക്ക് 4.15 ലക്ഷവും, 17- 18 വർഷത്തിലേക്ക് 4.8 ലക്ഷവും 18- 19 വർഷത്തിലേക്ക് 5.54 ലക്ഷവും ആണ് ഫീസ് നിശ്ചയിച്ചിരുന്നത്. ഈ ഫീസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരി വച്ചിരുന്നു. ഹൈക്കോടതി വിധിക്ക് എതിരെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകൾ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. സമിതിക്ക് ഫീസ് നിർണയിക്കുന്നതിനുള്ള അധികാരം സംബന്ധിച്ചുള്ള മാനേജ്മെന്റുകളുടെ പരാതിയിൽ വിശദമായി വാദം കേൾക്കുമെന്നും ഇക്കാര്യത്തിൽ കൃത്യമായ മാർഗ്ഗ രേഖ പുറത്തിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. Content Highlights:self finance college mangement-setback in supreme court
from mathrubhumi.latestnews.rssfeed http://bit.ly/2X4crN6
via
IFTTT
No comments:
Post a Comment