പി.വി അന്‍വര്‍ നിര്‍മിച്ച അനധികൃത തടയണ ഉടന്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

പി.വി അന്‍വര്‍ നിര്‍മിച്ച അനധികൃത തടയണ ഉടന്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

കോഴിക്കോട്: ഊർങ്ങാട്ടേരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലയിൽ പി.വി അൻവർ എം.എൽ.എ നിർമിച്ച അനധികൃത തടയണ അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇനിയും പൊളിച്ചു മാറ്റിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പത്തുമാസം മുമ്പ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി നീരസം പ്രകടിപ്പിച്ചു. ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തടയണ പൊളിച്ചു നീക്കിയോ എന്ന് മെയ് 22 ന് ഹൈക്കോടതി പരിശോധിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പി.വി അൻവർ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണെന്നും നടപടി ഉടനുണ്ടാവരുതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് പ്രഥമ പരിഗണന എന്നും കോടതി വ്യക്തമാക്കി. Content highlights:PV Anvar MLA should demolish illegal check dam in Cheengannipala says High Court


from mathrubhumi.latestnews.rssfeed http://bit.ly/2Iegd37
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages