കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസിൽ സിപിഎം ഉന്നത നേതൃത്വത്തിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിലൂടെയാണ് സിപിഎം നേതൃത്വത്തിന് ക്രൈംബ്രാഞ്ച് ക്ലീൻചിറ്റ് നനൽകിയിരിക്കുന്നത്. സിപിഎമ്മിന്റെ എച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറി പീതാംബരനും അദ്ദേഹത്തിന്റെ അനുയായികളും നടത്തിയ മൃഗീയമായ കൊലപാതകമാണിത്. ഇതിൽ സിപിഎം ഉന്നത നേതൃത്വത്തിന് പങ്കില്ല. സിപിഎം നേതൃത്വത്തോട് തിരിച്ചടിക്കാൻ പീതാംബരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേതൃത്വം ഇതിനെ അനുകൂലിച്ചില്ല. പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്നതടക്കമുള്ള ഭീഷണി പീതാംബരൻ മുഴക്കുകയുണ്ടായി. തുടർന്നാണ് പീതാംബരൻ അനുയായികളെ കൂട്ടി കൊലപാതകം നടത്തിയത്. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സിപിഎം നേതൃത്വത്തിന് പങ്കില്ലാതെ ഇത്തരത്തിലൊരു കൊലപാതകം നടക്കില്ലെന്ന് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിരുന്നു. Content Highlights:no role in the CPM leadership in periya twin murder-Crime branch-highcourt
from mathrubhumi.latestnews.rssfeed http://bit.ly/2X0d7D6
via
IFTTT
No comments:
Post a Comment