കോട്ടയം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ലൈംഗീക പീഡനക്കേസിലെ പ്രധാന സാക്ഷി ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ ഉത്തരവ്. കോട്ടയം വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ അതോറിറ്റിയുടേതാണ് ഉത്തരവ്. സുരക്ഷ ഒരുക്കാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കി.
ലിസ്സി വടക്കേല്‍ താമസിക്കുന്ന സ്ഥലത്തെത്തി സുരക്ഷ ഒരുക്കാനാണ് നിര്‍ദേശം. ഇവര്‍ക്ക് അനുയോജ്യമായ താമസസ്ഥലം ഒരുക്കണം. ഇതിന്റെ ഭാഗമായി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മൂവാറ്റുപുഴ ജ്യോതി ഭവനിലാണ് സിസ്റ്റര്‍ ഇപ്പോള്‍ താമസിക്കുന്നത്. തിരിച്ച് വിജയവാഡയില്‍ എത്തണമെന്ന് എഫ്.സി.സി പ്രൊവിന്‍സ് അധികൃതര്‍ ആവശ്യപ്പെടുകയാണെന്ന് സിസ്റ്റര്‍ ലിസി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
വിചാരണ തുടങ്ങുമ്പോള്‍ സിസ്റ്ററെ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റും. ഇതിനായി നടപടി സ്വീകരിക്കാന്‍ ആഭ്യന്ത വകുപ്പിനോട് ആവശ്യപ്പെട്ടു.
from mangalam.com http://bit.ly/2GblLrA
via IFTTT
No comments:
Post a Comment