ഭാര്യയെ കൊന്ന കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

ഭാര്യയെ കൊന്ന കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു

കൊച്ചി : ആദ്യ ഭാര്യ രശ്മിയെ ഭാര്യയെ കൊന്ന കേസില്‍ സോളാര്‍ തട്ടിപ്പു കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും കോടതി വെറുതെവിട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ബിജു. കൊലപാതകത്തിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടി മാത്രമായിരുന്നു കേസിലെ ഏക സാക്ഷി. തെളിവുകള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇരുവരെയും വെറുതെ വിട്ടത്.

2006 ഫെബ്രുവരി നാലിനാണ് രശ്മി കൊല്ലപ്പെടുന്നത്. അമിതതോതില്‍ മദ്യം നല്‍കി ശ്വാസം മുട്ടിച്ചാണ് രശ്മിയെ കൊന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുള്ളത്. കൊലപാതകം, ഗാര്‍ഹിക പീഡനം എന്നിവയാണ് രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജമ്മാളിനെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍.

കൊലക്കുറ്റം, സ്ത്രീധന പീഡനം, ശാരീരിക പീഡനം, തെളിവു നശിപ്പിക്കല്‍, തുടങ്ങിയ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരുന്നത്.



from mangalam.com http://bit.ly/2UxShyb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages