1952ല്‍ ആറു പൈസ, 2014ല്‍ 46 രൂപ: തിരഞ്ഞെടുപ്പിന് ഒരു വോട്ടര്‍ക്ക് ചേലവായ തുകയിങ്ങനെ! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

1952ല്‍ ആറു പൈസ, 2014ല്‍ 46 രൂപ: തിരഞ്ഞെടുപ്പിന് ഒരു വോട്ടര്‍ക്ക് ചേലവായ തുകയിങ്ങനെ!

ലോക്സഭ തിരഞ്ഞെടുപ്പിനായി ഒരു വോട്ടർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെലവാക്കുന്ന രൂപയെത്ര? 1952ലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ ആറ് പൈസയാണ് ഒരു വോട്ടർക്കായി ചെലവായത്. എന്നാൽ 2014ലിലേയ്ക്കെത്തിയപ്പോൾ ഇത് 46 രൂപയായി. 3,870 കോടി രൂപയാണ് 2014ലിലെ തിരഞ്ഞെടുപ്പിൽ കമ്മീഷന് ചെലവായത്. 1952ലാകട്ടെ 10 കോടി രൂപമാത്രവും. 2014ലിൽ 46 രൂപ ഒരു വോട്ടർക്ക് ചെലവായപ്പോൾ 2009ലാകട്ടെ അതിന്റെ പകുതിയിൽ കുറവാണ് ചെലവായത്. ഒരാൾക്ക് 15 രൂപ. ഈതുകയൊന്നും രാഷ്ട്രീയ പാർട്ടികൾ ചെലവാക്കുന്ന തുകയിലോ സുരക്ഷയ്ക്കായി സർക്കാർ ചെലവാക്കുന്ന പണത്തിലോ പെടില്ല. വ്യാപകമായി ബോധവത്കരണ കാമ്പയിനുകൾ നടത്താൻ തുടങ്ങിയതാണ് 2009 മുതൽ തിരഞ്ഞെടുപ്പ് കമ്മീഷന് ചെലവ് വർധിക്കാൻ കാരണമായത്. തിരഞ്ഞെടുപ്പിന് ആറുമാസംമുമ്പ് മുതൽ കാമ്പയിൻ തുടങ്ങും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനാണിത്. ഇതിനായി രാജ്യവ്യാപകമായി പരസ്യങ്ങൾ നൽകിവരുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്കായി ഉദ്യോഗസ്ഥർക്ക് ഹോണറേറിയം ഉൾപ്പടെയുള്ളവ നൽകുന്നതിനും വൻതുക ചെലവുവരും. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാകും 2019ലേതെന്നാണ് വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായതിനാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വൻതുകയാണ് തിരഞ്ഞെടുപ്പിന് ചെലവഴിക്കേണ്ടിവരുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2UQh4gd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages