ഭാര്യയെ കൊന്ന കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

ഭാര്യയെ കൊന്ന കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു

കൊച്ചി: ഭാര്യയെ കൊന്ന കേസിൽ സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണനെയും മാതാവ് രാജാമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. കുറ്റക്കാരെന്ന്തെളിയിക്കാനുള്ള തെളിവുകളില്ലെന്നും സംശയത്തിന് അതീതമായി കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിൽ ബിജു രാധാകൃഷണനെയും അമ്മ രാജാമ്മാളിനെയും കൊട്ടാരക്കര കോടതി ശിക്ഷിച്ചിരിന്നു. ഇതിൽ ബിജു രാധാകൃഷ്ണണന് ജീവപര്യന്തം തടവും പിഴയും അമ്മ രാജാമ്മാളിന് സ്ത്രീധന പീഡനത്തിനുള്ള ശിക്ഷയുമായിരുന്നു ചുമത്തിയിരുന്നത്. ആദ്യഘട്ടത്തിൽ രശ്മി കൊല്ലപ്പെട്ട കേസിൽ സ്ത്രീധന പീഡനത്തിന് മാത്രമാണ് ഇരുവർക്കെതിരെയും കേസ് ചുമത്തിയിരുന്നത്. സോളാർ കേസ് സജീവമായ ഘട്ടത്തിലാണ് ബിജു രാധാകൃഷ്ണനെതിരെ കൊലക്കുറ്റം ചുമത്തുന്നത്. പിന്നീട് കൊട്ടാരക്കര കോടതിയിൽ വിചാരണ പൂർത്തീകരിച്ച് ശിക്ഷ വിധിക്കുകയായിരുന്നു. content highlights:RadhaKrishnan, murder case,solar case, Kerala High court


from mathrubhumi.latestnews.rssfeed http://bit.ly/2VF1S2V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages