കൊളംബോ: ശ്രീലങ്കയിലെ ആരാധനായലങ്ങളിൽ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് രാജ്യത്തെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. ഈ വാരാന്ത്യത്തിൽ വീണ്ടും ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് എംബസി വ്യാഴാഴ്ച ട്വിറ്ററിലൂടെ നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ഏപ്രിൽ 26 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ജാഗ്രത പാലിക്കാനും സംഘം ചേരുന്നത് ഒഴിവാക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ജനങ്ങൾ ഒരുമിച്ച് കൂടുന്ന ആരാധനാലയങ്ങളായിരിക്കും ഭീകരരുടെ പ്രധാനലക്ഷ്യകേന്ദ്രങ്ങളെന്നും മുന്നറിയിപ്പിലുണ്ട്. Sri Lankan authorities are reporting that additional attacks may occur targeting places of worship. Avoid these areas over the weekend, starting tomorrow, April 26th through Sunday, April 28th. Continue to remain vigilant and avoid large crowds. #srilanka pic.twitter.com/4kjd57Dcty — U.S. Embassy Colombo (@USEmbSL) 25 April 2019 സംശയത്തിനിട നൽകിയവരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അന്വേഷണത്തിന്റെ പരിധിയിൽ വരാത്ത ഭീകരസംഘങ്ങൾസജീവമായി രാജ്യത്തിനകത്തുള്ളതായി സംശയിക്കുന്നുവെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അസോസിയേറ്റഡ് പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഈ സംഘങ്ങളുടെ പക്കൽ ഉഗ്രസ്ഫോടനവസ്തുക്കൾ ഉണ്ടാവുമെന്ന് സംശയിക്കുന്നതായും വിക്രമസിംഗെ കൂട്ടിച്ചേർത്തു. ശ്രീലങ്കയിൽ വിദേശീയരുടെ സന്ദർശന സ്ഥലങ്ങൾക്ക് നേരെ വീണ്ടും ആക്രമണം നടക്കാനിടയുണ്ടെന്നും അതിനാൽ യാത്ര ഒഴിവാക്കണമെന്നും ബ്രിട്ടണിലെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് പൗരന്മാരോട് വെബ്സൈറ്റിൽ നൽകിയ മുന്നറിയിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനപരമ്പരയിൽ എട്ടോളം ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടിരുന്നു.ശ്രീലങ്കയിലുള്ള പൗരന്മാരോടും ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കുന്നതിനും മരിച്ചവരുടെ ഭൗതികശരീരം രാജ്യത്തെത്തിക്കുന്നതിനുമായി ബ്രിട്ടീഷ് മെട്രോപോളിറ്റൻ പോലീസിന്റെ സ്പെഷ്യൽ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ശ്രീലങ്കയിൽ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിനെ തുടർന്ന് കൊളംബോയിലേയും നെഗോംബോയിലേയും ജനങ്ങൾ വ്യാഴാഴ്ച കൂട്ടത്തോടെ ഒഴിഞ്ഞുപോയി. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. സ്ഫോടനങ്ങളിൽ 259 പേർ മരിച്ചതായും അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റതായും ബുധനാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 40 ഓളം വിദേശീയർ ഉൾപ്പെട്ടതായി വിദേശകാര്യമന്ത്രാലയത്തിന്റെ സ്ഥിരീകരണമുണ്ട്.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തിയെങ്കിലും അധികൃതർ ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല. എന്നാൽ ഏതെങ്കിലും തരത്തിൽ അക്രമണത്തിൽ ഐഎസിന്റെ പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Content Highlights: US,UK Issue Warning in Sri Lanka Fearing Attacks
from mathrubhumi.latestnews.rssfeed http://bit.ly/2Zz4j9o
via
IFTTT
No comments:
Post a Comment