തിരുവനന്തപുരം: തീരപ്രദേശത്തെ ജനങ്ങൾക്ക് ഒരു മാസത്തെ സൗജന്യ റേഷൻ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. കടൽക്ഷോഭം കണക്കിലെടുത്താണ് സൗജന്യ റേഷൻ അനുവദിക്കാൻ തീരുമാനിച്ചത്. സർക്കാർ ജീവനക്കാരുടെ ആരോഗ്യ പദ്ധതിക്കായി റിലയൻസിന് കരാർ നൽകാനും മന്ത്രിസഭ തീരുമാനിച്ചു. കടൽക്ഷോഭം മൂലം കടലിൽ പോകരുതെന്ന് മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിരപ്രദേശങ്ങളിൽ മുഴുവൻ ഒരുമാസത്തെ സൗജന്യ റേഷൻ നൽകാനുള്ള തീരുമാനമുണ്ടായത്. എന്നാൽ മാതൃകാ പെരുമാറ്റചട്ടം ഇപ്പോഴും നിലനിൽക്കുന്നത് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോട് കൂടി മാത്രമേ ഈ തീരുമാനം നടപ്പാക്കാൻ കഴിയുകയുള്ളു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും ആർ.ഐ.ടി ഇൻഷൂറൻസ് പദ്ധതിയാണ് റിലയൻസിന് കരാർ നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. ആറ് ലക്ഷം വരെ കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിക്കാണ് നേരത്തെ രൂപം നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഏറ്റവും കുറഞ്ഞ ധനകാര്യ ടെൻഡർ സമർപ്പിച്ചത് റിലയൻസാണ്. അതിനാൽ റിലയൻസിന് കരാർ നൽകണമെന്നായിരുന്നു ധനകാര്യ വകുപ്പിന്റെ ശുപാർശ. മന്ത്രിസഭ ഇത് അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന 70 വയസ്സ് പിന്നിട്ട ഏഴ് തടവുകാരെ വിട്ടയക്കാനുള്ള ജയിൽ സമിതിയുടെ ശുപാർശയും മന്ത്രിസഭ അംഗീകരിച്ചു. 14 വർഷം തടവ് പൂർത്തിയാക്കിയവരാണ് ഇവർ. ഈ തടവുകാർ ആരൊക്കെയാണെന്ന വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. cabinet meeting,free ration,coastal areas,reliance
from mathrubhumi.latestnews.rssfeed http://bit.ly/2GyD4Do
via
IFTTT
No comments:
Post a Comment