എന്നെ അഞ്ജനാ ദേവിയുടെ ഭാര്യ ആക്കാന്‍ നിനക്കൊക്കെ എങ്ങനെ തോന്നിയെടാ; വൈറലായി വോട്ടറുടെ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

എന്നെ അഞ്ജനാ ദേവിയുടെ ഭാര്യ ആക്കാന്‍ നിനക്കൊക്കെ എങ്ങനെ തോന്നിയെടാ; വൈറലായി വോട്ടറുടെ കുറിപ്പ്

തിരുവനന്തപുരം: തിരിച്ചറിയൽ കാർഡിലും മറ്റ് സർക്കാർ രേഖകളിലും തെറ്റ് സംഭവിക്കുന്നത് ആദ്യത്തെ സംഭവമല്ല. പക്ഷെ തിരിച്ചറിയൽ കാർഡിൽ സ്വന്തം കോ സിസ്റ്ററുടെ ഭാര്യയാകേണ്ടി വന്ന ഒരു യുവാവിന്റെ അനുഭവമാണ് കഴിഞ്ഞ ദിവസത്തെ സാമൂഹിക മാധ്യമങ്ങളിലെ വൈറൽ. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. വീട് മാറിയത് കാരണം വോട്ടർ പട്ടികയിൽ നിന്ന് പേര് നഷ്ടപ്പെട്ട അജോയ് കുമാറും കുടുംബവും വീണ്ടും തിരിച്ചറിയൽ കാർഡിനായി അപേക്ഷിച്ചു. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കിട്ടിയ വോട്ടർ ഐഡി പോളിങ്ങ് ബൂത്തിന് മുൻപിൽ വെച്ച് പരിശോധിച്ച അജോയ് ഞെട്ടിപ്പോയി. കാർഡിൽ അജോയ് കുമാറിന്റെ ഭർത്താവിന്റെ പോരായി കാണിച്ചിരിക്കുന്നത് അഞ്ജന ദേവി എന്നാണ്. അജോയ് കുമാറിന്റെ കോ സിസ്റ്ററാണ് അഞ്ജന. തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചപ്പോൾ റഫറൻസ് ആയി കാണിച്ചത് അഞ്ജനയെ ആയിരുന്നു. ഇതാണ് ഭർത്താവ് ആയി മാറിയത്. ഈ മീശയും താടിയുമുള്ള ഭീകരനായ എന്നെ അഞ്ജനാ ദേവിയുടെ ഭാര്യ ആക്കാൻ നിനക്കൊക്കെ എങ്ങനെ തോന്നിയെടാ എന്ന് ചോദിക്കുകയാണ് അജോയ് കുമാർ. പോസ്റ്റിന്റെ പൂർണ രൂപം ശാസ്തമംഗലം രാജാ കേശവദാസ് സ്കൂളിലെ എഴുപത്തഞ്ചാം നമ്പർ ബൂത്ത് ഇന്നലെ ഒരു സത്യം കേട്ട് ഞെട്ടി....ഞാനാണ് നിവൃത്തിയില്ലാതെ ആ സത്യം വെളിപ്പെടുത്തിയത് ചെട്ടികുളങ്ങര വീട്ടിൽ നിന്നും ഞാൻ താമസം മാറി എന്ന പേരിൽ എന്നെയും ശ്യാമയെയും അവിടത്തെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും അമ്മയും അനിയത്തിയും അളിയനും കൂടി തൂക്കി വെളിയിൽ കളഞ്ഞത് ഞങ്ങൾ അറിഞ്ഞിരുന്നില്ല.കിച്ചുവിന് പുതുതായി വോട്ടേഴ്സ് ഐഡി അപ്ലൈ ചെയ്തപ്പോൾ ശ്യാമ വെറുതെ നോക്കിയതാണ് .അപ്പോഴാണ് ഞങ്ങൾ രണ്ടും വോട്ടവകാശമില്ലാത്ത മനുഷ്യർ ആണെന്നറിഞ്ഞത് അങ്ങനെ അവസാന നിമിഷം ഞങ്ങൾ വീണ്ടും കാർഡിന് അപേക്ഷ കൊടുത്തു.ഇപ്പോഴത്തെ ഫ്ലാറ്റ് അഡ്രസ് പ്രൂഫ് ആയി ഗ്യാസ് കണക്ഷൻ ബുക്ക് ഉള്ളതിനാൽ ഞാൻ ശാസ്തമംഗലത്താണ് അപേക്ഷിച്ചത്,ശ്യാമയും കിച്ചുവും ഇടപ്പഴിഞ്ഞി വീട് അഡ്രസ് വെച്ച് ജഗതിയിലും.എനിക്കും ശ്യാമക്കും അതാത് ബൂത്തിലെ ഓരോരുത്തരെ റെഫെറെൻസ് ആയി കാണിക്കണമായിരുന്നു.ശ്യാമ ശ്രീകുമാരി തമ്പി എന്ന അമ്മായിയെ ആണ് വെച്ചത്,ഞാൻ ശ്യാമയുടെ നാത്തൂൻ,അതായത് എന്റെ കോ സിസ്റ്റർ ആയ അഞ്ജനയെയും അങ്ങനെ ഇലക്ഷന് തലേ ദിവസം ഒരാൾ വിളിച്ചു , അജോയ് കുമാർ നിങ്ങടെ കാർഡ് റെഡി ,കാലത്തേ ബൂത്തിൽ വരൂ,തരാം, സന്തോഷമായി രാജേട്ടാ എന്ന് പറഞ്ഞ് കാലത്തേ കുളിച്ചു കുറിയുമിട്ട് ഞാൻ ശാസ്തമംഗലം ബൂത്തിലേക്കും ശ്യാമയും കിച്ചുവും ജഗതി ബൂത്തിലേക്കും പോയി. നേരെ ചെന്ന് ആളെ കണ്ടു പിടിച്ചു കാർഡ് ഒക്കെ ഒപ്പിട്ടു വാങ്ങി.പഴയ പോലെ ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല. നല്ല ഈസ്റ്റ്മാൻ കളറിൽ ഉള്ള കട്ടിക്കാർഡ്.സൂപ്പർ. അയാൾക്ക് നന്ദി പറഞ്ഞു കൊണ്ട് ഞാൻ കാർഡും വാങ്ങി വോട്ട് ചെയ്യാൻ പോയി ക്യൂ നിൽക്കുന്നതിനിടയിൽ ഞാൻ വെറുതെ കാർഡിലേക്കു നോക്കി. അറിയാതെ വായോളം വന്ന നിലവിളി വിഴുങ്ങി ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ ക്യൂവിൽ നിന്ന് വെപ്രാളം കാണിച്ചു,പുറകിലോട്ടു ഓടാൻ സ്ഥലമില്ല,മുന്നിലാണെങ്കിൽ ബൂത്ത്. കയറി വരൂ ,പോളിംഗ് ഓഫീസർ വിളിച്ചപ്പോൾ ഞാൻ വിളറിയ മുഖവുമായി അങ്ങോട്ട് ചെന്നു. കാർഡ് വാങ്ങി നോക്കിയ പുള്ളി ചിരിയോടെ അടുത്ത ആളിന് കൊടുത്തു.എല്ലാവരും അത് നോക്കി അടക്കി ചിരിച്ചപ്പോൾ ഞാൻ പറഞ്ഞു ചിരിക്കേണ്ട.....അഞ്ജന ദേവി എന്റെ ഭർത്താവ് തന്നെയാണ്. ചുമ്മാ സ്ത്രീ സമത്വം എന്നൊക്കെ വാചകമടിച്ചാൽ പോരെ. ഭാര്യയെ ഭർത്താവായി കാണുന്ന എത്ര പുരുഷന്മാർ കാണും ഈ കേരളത്തിൽ, പറയെടോ , പറയാൻ പ്രിസൈഡിങ് ഓഫീസറായ യുവതിയെ നോക്കി ഞാൻ പറഞ്ഞു, ഒരു സ്ത്രീയെ ഇത്ര ബഹുമാനിക്കുന്ന പുരുഷനായ എന്നെ നോക്കി കുറഞ്ഞ പക്ഷം നിങ്ങൾക്കെങ്കിലും ചിരിക്കാതെ ഇരിക്കാമായിരുന്നു വോട്ട് ചെയ്തിട്ട് പുറത്തേക്കു നടക്കവേ ഞാൻ മനസ്സിൽ പറഞ്ഞു ,അജോയ് കുമാർ എന്നുള്ള എന്റെ പേര് നീയൊക്കെ റേഷൻ കാർഡിൽ കുജോയ് അമാർ ആക്കിയിട്ടുണ്ട്. അച്യുത് ശങ്കറിനെ അച്യുത സുന്ദർ ആക്കിയിട്ടുണ്ട്, മാധവിക്കുട്ടിയെ മാധവക്കുട്ടൻ ആക്കിയിട്ടുണ്ട്, ഒക്കെ ഞാൻ ക്ഷമിച്ചു, എന്നാലും മഹാപാപികളെ,ഈ മീശയും താടിയുമുള്ള ഭീകരനായ എന്നെ അഞ്ജനാ ദേവിയുടെ ഭാര്യ ആക്കാൻ നിനക്കൊക്കെ എങ്ങനെ തോന്നിയെടാ, നിനക്കുമില്ലേടാ അച്ഛനും ആങ്ങളയും. content highlights:Facebook post,voters list,voter id,Thiruvananthapuram, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2V0ekOv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages