വീട്ടിലെ തുണിത്തരങ്ങള്‍ക്ക് തനിയെ തീപ്പിടിക്കുന്നു; കാരണം അറിയാതെ വീട്ടുകാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

വീട്ടിലെ തുണിത്തരങ്ങള്‍ക്ക് തനിയെ തീപ്പിടിക്കുന്നു; കാരണം അറിയാതെ വീട്ടുകാർ

കൊച്ചി: മൂവാറ്റുപുഴ വാളകത്തെ ഇരുനിലവീട്ടിലെ തുണിത്തരങ്ങൾക്ക് തനിയെ തീപിടിക്കുന്നു. കൈമറ്റത്തിൽ മിഡേഷിന്റെ വീട്ടിലാണ് സംഭവം. അസ്വാഭാവിക പ്രതിഭാസം എങ്ങനെ സംഭവിക്കുന്നെന്ന് കണ്ടെത്താൻ കഴിയാതെ കുഴങ്ങുകയാണ് പോലീസും ഫയർഫോഴ്സും. അദ്യം ബക്കറ്റിലിട്ടിരുന്ന തുണികളാണ് കത്തിയത്. പിന്നെ തടിമേശയിലിരുന്ന തുണികൾക്കും തീപിടിച്ചു. ഇതെങ്ങനെ സംഭവിക്കുന്നെന്ന് അറിയാതെ പരിഭ്രാന്തിയിലാണ് മിഡേഷും കുടുംബവും. അസ്വാഭാവികത തോന്നിയതോടെ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. ഉദ്യോഗസ്ഥർ നോക്കി നിൽക്കെ വീടിന്റെ പല ഭാഗങ്ങളിലായി ഏഴ് തവണയാണ് പിന്നെയും തീ പിടിച്ചത്. ഇതിനിടെ അടുക്കളയിലെ ഗ്ലാസുപകരണങ്ങൾ പൊട്ടി നിലത്ത് വീഴുകയും ചെയ്തു. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മിഡേഷ് പറഞ്ഞു. വില്ലേജ് ഓഫീസർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ആർക്കും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തീപ്പിടിത്ത വാർത്ത കാട്ടുതീ പോലെ പടർന്നതോടെ നൂറുകണക്കിന് പ്രദേശവാസികളാണ് മിഡേഷിന്റെ വീട്ടിലേക്ക് എത്തുന്നത്. content highlights: clothes at home gദt fire


from mathrubhumi.latestnews.rssfeed http://bit.ly/2UDYiF0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages