ഫോണുകളിലേക്കല്ല ആളുകളുടെ കണ്ണുകളിലേക്ക് നോക്കണമെന്ന് ആപ്പിൾ മേധാവി ടിം കുക്ക്. ഉപയോക്താക്കൾ ഫോണിൽ തന്നെ ചിലവഴിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അത് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. ടൈം 100 സമ്മിറ്റിൽ നടന്ന അഭിമുഖത്തിൽ സംസാരിക്കവെഅദ്ദേഹം പറഞ്ഞു. നിങ്ങളെ ശാക്തീകരിക്കുന്ന, നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും ചെയ്യാൻ സാധിക്കുന്ന ഒരു ഉപകരണം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അശ്രദ്ധമായി സ്ക്രോൾ ചെയ്യാനും ഫോൺ തുടർച്ചയായി എടുക്കാനും പ്രേരിപ്പിക്കുന്ന ചില ആപ്ലിക്കേഷനുകളുണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. ഓരോ സമയും നിങ്ങൾ ഫോൺ സ്ക്രീനിലേക്ക് നോക്കുമ്പോൾ നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്ന, നിങ്ങൾക്കൊപ്പമുള്ള ഒരാളിൽ നിന്നും നിങ്ങൾ കണ്ണുകളെടുക്കുകയാണ്. ഒരാളുടെ കണ്ണുകളിലേക്ക് നോക്കുന്നതിനേക്കാൾ കൂടുതൽ ഫോണിലേക്കാണ് നിങ്ങൾ നോക്കുന്നതെങ്കിൽ അത് തെറ്റാണ്. ആളുകൾ അവരുടെ ഫോൺ എല്ലായിപ്പോഴും ഉപയോഗിക്കണമെന്ന് ഞങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ടിം കുക്ക് പറഞ്ഞു. അതേസനയം സാങ്കേതിക വിദ്യ കർശനമായ നിയമനടപടികളിലൂടെ നിയന്ത്രിക്കപ്പെടണമെന്നും ഇല്ലെങ്കിൽ അത് സമൂഹത്തിൽ വലിയ നാശമുണ്ടാക്കുമെന്നും അതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ ജിഡിപിആർ നിയമത്തെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ജിഡിപിആർ ശരിയായ പാതയിലേക്കുള്ള ഒരു ചവിട്ടുപടിയാണെന്നും ആ നിയമങ്ങൾ പരിഷ്കരിക്കുന്നത് യൂറോപ്പ് തുടരണം സാങ്കേതിക വിദ്യ നിയന്ത്രിക്കപ്പെടുകയല്ലാതെ മറ്റൊരു വഴിയും ഞാൻ കാണുന്നില്ല. അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെ വിവര സ്വകാര്യത മെച്ചപ്പെടുത്തുന്നതിൽ ആപ്പിളിനും ഉത്തരവാദിത്വമുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാരിനെ ആശ്രയിക്കാനാവില്ല. പൊതു സ്വകാര്യമേഖലകളും അക്കാദമികരംഗവും വലിയ പ്രശ്നപരിഹാരങ്ങൾക്കായി ഒന്നിച്ചു പ്രവർത്തിക്കണം. രാഷ്ട്രീയ സ്ഥാനാർത്ഥികളെ സഹായിക്കുന്നതിനായി ആപ്പിളിന് പൊളിറ്റിക്കൽ ആക്ഷൻ കമ്മറ്റികളില്ലെന്നും. അത്തരത്തിൽ ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണ് ആപ്പിൾ എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ രാഷ്ട്രീയത്തിന് പ്രാധാന്യം നൽകുന്നില്ല. ഒരു സ്ഥാനാർത്ഥിക്കും ആപ്പിൾ സാമ്പത്തിക പിന്തുണ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. Content Highlights:we dont want people using phones all of the time apple ceo tim cook interview
from mathrubhumi.latestnews.rssfeed http://bit.ly/2W5DCqM
via
IFTTT
No comments:
Post a Comment