കൊളംബോ:നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ട ശ്രീലങ്കൻ സ്ഫോടന പരമ്പരയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറുപേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മൂന്ന് സ്ത്രീകളുൾപ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് ശ്രീലങ്കൻ അധികൃതർ പുറത്തുവിട്ടത്. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ അറിയാവുന്നവർ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഈസ്റ്റർ ദിനത്തിൽ ഉണ്ടായ സ്ഫോടന പരമ്പരയിൽ 253 പേർ കൊല്ലപ്പെട്ടുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ. നേരത്തെ നൂറുപേർ കൂടി അധികമായി രേഖപ്പെടുത്തിയിരുന്നു. കണക്കെടുപ്പിൽ തെറ്റുകൾ വന്നതിനാലാണ് മരണ സംഖ്യ ഉയരാൻ കാരണമെന്ന് അധികൃതർ പറയുന്നു. സംഭവത്തിൽ അഞ്ഞൂറോളം ആളുകൾക്ക് പരിക്കേറ്റുവെന്നാണ് വിവരങ്ങൾ. സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 76 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാദേശിക ഭീകര സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്തിന്റെ ഒമ്പത് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്നാണ് ശ്രീലങ്കൻ അധികൃതർ പറയുന്നത്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. Content Highlights:Sri Lanka Church Blasts Incident Officials Release suspects Photos
from mathrubhumi.latestnews.rssfeed http://bit.ly/2IWwd9F
via
IFTTT
No comments:
Post a Comment