രോഹിത് ശേഖർ തിവാരിയെ കൊല്ലാൻ ഭാര്യയെ പ്രേരിപ്പിച്ചത് ബന്ധുവിന്റെ സാനിധ്യം. രോഹിതും ബന്ധുവായ സ്ത്രീയും ഒന്നിച്ചിരുന്നു മദ്യപിച്ചു എന്ന സംശയമാണ് അപൂർവയെ കൊലപാതകിയാക്കിയത്. ഏപ്രിൽ പതിനാറിനായിരുന്നു കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ.ഡി തിവാരിയുടെ മകൻ രോഹിത് കൊല്ലപ്പെട്ടത്. മരണത്തിന് തൊട്ടു മുമ്പുള്ള ദിവസം രോഹിത് അമ്മ ഉജ്ജ്വലയ്ക്കും ബന്ധുവിനും അയാളുടെ ഭാര്യയോടുംഒപ്പം ഉത്തരാഖണ്ഡിലേക്ക് വോട്ട് ചെയ്യാൻ പോയി. ബന്ധുവിന്റെ ഭാര്യയും രോഹിതും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഈ ബന്ധം അപൂർവയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഇവർക്കിടയിൽ സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാൽ അപൂർവ ഇരുവരുടെയും ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നു എന്നും പോലീസും പറയുന്നു. ഈ സൗഹൃദമാണ് അപൂർവയും രോഹിതും തമ്മിലുള്ള കലഹങ്ങൾക്ക് പ്രധാനകാരണം. ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെ അപൂർവയും ബന്ധുവായ സ്ത്രീയും കാറിലിരുന്നു മദ്യപിച്ചിരുന്നു. ഇടയ്ക്കെപ്പോഴൊ അപൂർവ രോഹിതിനെ വീഡിയോ കോൾ ചെയ്തു. ഇതിനിടെ വളയുടെ കിലുക്കവും യുവതിയുടെ സാരിയുടെ തുമ്പും വീഡിയോകോളിൽ അപൂർവ കണ്ടു. ഇതോടെ ഇരുവരും ഒന്നിച്ചിരുന്നാണ് മദ്യപിച്ചെതെന്ന് അപൂർവ ഉറപ്പിച്ചു. രാത്രി വീട്ടിൽ തിരിച്ചെത്തിയ രോഹിതുമായി അപൂർവ ഇതേ ചൊല്ലിവഴക്കിട്ടു. വഴക്കിനിടെ തങ്ങൾ ഒരേ ഗ്ലാസിലാണ് മദ്യപിച്ചതെന്ന് രോഹിത് പറഞ്ഞു. ഇതോടെ അപൂർവയുടെ പക ഇരട്ടിയായി. ഉടനെ രോഹിതിനെ കിടക്കയിലേക്ക് തള്ളിയിട്ട ശേഷം തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിൽ ആയതിനാൽ രോഹിതിന് ചെറുക്കാനുമായില്ല. പിറ്റേ ദിവസം ഉണരാതിരുന്നതിനെ തുടർന്ന് ജോലിക്കാരൻ വിളിക്കാനായി എത്തിയപ്പോഴാണ് മൂക്കിൽ നിന്നും രക്തം വരുന്ന നിലയിൽ രോഹിതിനെ കണ്ടെത്തിയത്. ഇതിനെ പല തവണ രോഹിതിന്റെ അമ്മ ഉജ്ജ്വല മകനെ കാണാനായി എത്തിയെങ്കിലും ഉറങ്ങുകയാണെന്ന് പറഞ്ഞ് അപൂർവ തിരിച്ചയക്കുകയായിരുന്നു. Content Highlight: Rohith Tiwarimurder case
from mathrubhumi.latestnews.rssfeed http://bit.ly/2IFd2le
via
IFTTT
No comments:
Post a Comment