തൃശ്ശൂർ: നാലു കാശിനുംകുറച്ചു വോട്ടിനും വേണ്ടി ഏത് വർഗീയതയുമായും സമരസപ്പെടാൻ കോൺഗ്രസ് തയ്യാറാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലക്കുടിയിലെ ഇടതു സ്ഥാനാർഥിക്കുവേണ്ടി സംഘടിപ്പിച്ച പ്രാചരണ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഇതിന്റെ ഫലമായി മുതിർന്ന നേതാക്കൾ കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോകുമെന്നും പിണറായി വിമർശിച്ചു. പ്രബലമായി ഇടതുപക്ഷത്തിന് സ്വാധിനമുള്ള കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നു എന്ന് പറയുമ്പോൾ അതു നൽകുന്ന സന്ദേശം ഇടതുപക്ഷമാണ് പ്രധാന ശത്രുവെന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം വർഗീയ ശക്തികൾക്ക് പ്രധാന ശത്രുവാണ്. കുത്തക മുതലാളിമാരുടെ ശത്രുവാണ്. ഇവരെല്ലാം ആഗ്രഹിക്കുന്നതുപോലെ വളഞ്ഞുകൊടുക്കാൻ തയ്യാറുള്ളവരല്ല ഇടതുപക്ഷം. അങ്ങനെയുള്ള ഇടതുപക്ഷത്തിനെ നേരിടാൻ രാഹുൽ ഗാന്ധി വരുന്നത് ആരുടെ താത്പര്യത്തിലാണെന്ന് അവരുതന്നെ വ്യക്തമാക്കേണ്ടതാണെന്നും പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷമാണ് ആര് പ്രധാനമന്ത്രിയാകണമെന്ന് കാര്യം തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുമ്പും അങ്ങനെതന്നെയാണ് ഉണ്ടായിട്ടുള്ളത്. ഇത്തവണയും അതുതന്നെയാണ് സംഭവിക്കുക. ഇതിൽ ഇടതുപക്ഷത്തിന് നിർണായകമായ പങ്കാണുള്ളതെന്നും പിണറായി വ്യക്തമാക്കി. Content Highlights:Pinarayi Vijayan Critics Congress for Wayanad Seat Rahul Gandhi Candidate
from mathrubhumi.latestnews.rssfeed https://ift.tt/2YEEcO4
via
IFTTT
No comments:
Post a Comment