ഓപ്പറേഷന്‍ പി ഹണ്ട്: കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘം അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

ഓപ്പറേഷന്‍ പി ഹണ്ട്: കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘം അറസ്റ്റില്‍

തിരുവനന്തപുരം:കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തെ പിടികൂടി. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിട്ടിരിക്കുന്ന നടപടിക്കൊടുവിലാണ് സംഘം പിടിയിലായത്. സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്.ഇന്റർപോളിൽ നിന്ന് ലഭിച്ച നിർദ്ദേശത്തെ തുടർന്നാണ് കേരള പോലീസിന്റെനടപടി. എഡിജിപി മനോജ് എബ്രഹാമാണ് പി ഹണ്ടിന് നേതൃത്വം നൽകുന്നത്. 12 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന 80ൽ അധികം പേരെ പോലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ. നവമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ അപ്ലോഡ് ചെയ്ത് പ്രചരിക്കുന്നതാണ് സംഘത്തിന്റെ പ്രധാന വിനോദം. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 16 കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അറസ്റ്റിലായവരുടെ മൊബൈൽ ഫോണും കംപ്യൂട്ടറും പോലീസ് പരിശോധിച്ച് വരികയാണ്. സൈബർ വിദഗ്ദ്ധരും പോലീസിന്റെ സഹായത്തിനുണ്ട്. ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ ഇവർ കുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചത് റാന്നി മന്ദിരംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഉതിമൂട് മാമ്പാറ പുത്തൻവീട്ടിൽ വിഷ്ണു(20) വിനെ സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.സംസ്ഥാന വ്യാപകമായി ഇന്നലെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ് Content Highlight: Operation p hunt: team arrested for uploading porn photos of children


from mathrubhumi.latestnews.rssfeed https://ift.tt/2TJ4Phb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages