പപ്പു സ്‌ട്രൈക്കെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍: പി. രാജീവ് മാപ്പ് പറയണമെന്ന് വി.ടി ബല്‍റാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

പപ്പു സ്‌ട്രൈക്കെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍: പി. രാജീവ് മാപ്പ് പറയണമെന്ന് വി.ടി ബല്‍റാം

വയനാട്ടിൽ സ്ഥാനാർഥിയായ രാഹുൽ ഗാന്ധിയെ വിമർശിച്ചുള്ള ദേശാഭിമാനി എഡിറ്റോറിയലിനെതിരെ കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സട്രൈക്ക് എന്ന തലക്കെട്ടിൽ ഇന്നത്തെ ദേശാഭിമാനിയുടെ എഡിറ്റോറിയലിനെതിരെ രൂക്ഷമായ വിമർശനവുമായി വി.ടി ബൽറാം രംഗത്തെത്തി. ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലിൽ ഇങ്ങനെയൊക്കെ എഴുതുമ്പോൾ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണെന്ന് ബൽറാം ഫെയ്സ്ബുക്കിൽ കുറിക്കുന്നു. എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നത്. അൽപ്പമെങ്കിലും മാന്യതയുണ്ടെങ്കിൽ ഇക്കാര്യത്തിൽ മാപ്പ് പറയാൻ പി.രാജീവ് തയ്യാറാവണമെന്നും അ്ദ്ദേഹം ആവശ്യപ്പെടുന്നു ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ മഹാന്മാരാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാൽ സിപിഎമ്മിന്റെ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയിൽ എഡിറ്റോറിയൽ എഴുതാം. സോഷ്യൽ മീഡിയയിൽ പല രാഷ്ട്രീയ നേതാക്കന്മാർക്കും എതിരാളികൾ പരിഹാസപൂർവ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോൾ കടന്നുവരാറുമുണ്ട്. അതിന്റെ പേരിൽ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാൽ സർക്കാർ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തിൽ കൈപ്പറ്റിയും സർക്കാർ നൽകുന്ന ക്ഷേമപെൻഷനുകൾക്കൊപ്പം നിർബ്ബന്ധപൂർവ്വം സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിച്ചും നിലനിന്നുപോരുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലിൽ ഇങ്ങനെയൊക്കെ എഴുതുമ്പോൾ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്. എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നത്. അൽപ്പമെങ്കിലും മാന്യതയുണ്ടെങ്കിൽ ഇക്കാര്യത്തിൽ മാപ്പ് പറയാൻ പി.രാജീവ് തയ്യാറാവണം. ഇന്നത്തെ ദേശഭൂമി...തെറ്റിപ്പോയി ഇന്നത്തെ ജന്മാഭിമാനി...ശ്ശെ.. ഇന്നത്തെ ദേശാഭിമാനി എന്നാണ് ഷാഫി പറമ്പിൽ പരിഹസിച്ച് പോസ്റ്റ് ചെയ്തത് Content Highlights: V T Balram, congress, facebook post


from mathrubhumi.latestnews.rssfeed https://ift.tt/2YELv8r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages