മുംബൈ: ചരിത്രത്തിലാദ്യമായി സെൻസെക്സ് 39,000 കടന്നു. 2018 സെപ്റ്റംബറിനുശേഷം നിഫ്റ്റിയും ആദ്യമായി 11,700 നിലവാരം ഭേദച്ചു. 350 പോയന്റിലേറെ കുതിച്ചതുകൊണ്ടാണ് സെൻസെക്സിന് ഈ നേട്ടം കൈവരിക്കാനായത്. ഇതിനുമുമ്പ് 38,989 ആയിരുന്നു സെൻസെക്സിന്റെ ഉയർന്ന നിലവാരം. സാമ്പത്തിക വർഷത്തിന്റെ ആദ്യദിനംതന്നെ മികച്ചനേട്ടമാണ് സ്വന്തമാക്കിയത്. ഏപ്രിൽ 11മുതൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പാണ് വിപണിയിലെ റാലിക്കുപിന്നിൽ. മാർച്ചിൽ തുടങ്ങിയ ബാങ്കിങ് ഓഹരികളിലെ റാലി തുടർന്നത് സൂചികകൾക്ക് തുണയായി. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ഓഹരി വില ഒരു ശതമാനത്തിലേറെ കുതിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2CMQXN3
via
IFTTT
No comments:
Post a Comment