ഗുവാഹാട്ടി: ഒന്നിനേയും വക വെയ്ക്കാതെ തന്റെ കടമ നിർവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ എപ്പോഴും ഹീറോകളാണ്. സിനിമകളിൽ ഇങ്ങനെയുള്ള നായകന്മാരെ കണ്ട് നമ്മൾ കൈയടിച്ചിട്ടുണ്ട്. ഇതു പോലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം. കഠിനമായ മഴയേയും കാറ്റിനേയും വകവെയ്ക്കാതെ കർത്തവ്യ നിർവഹണത്തിൽ മുഴുകിയ ഒരു അസം പോലീസുകാരനാണ് ഇപ്പോൾസാമൂഹിക മാധ്യമങ്ങളിലൂടെ കൈയടി നേടിയിരിക്കുകയാണ്. അസം പോലീസ് ഞായറാഴ്ച ട്വീറ്റ് ചെയ്ത വീഡിയോയാണ് മണിക്കൂറുകൾക്കുള്ളിൽ വൈറലായത്. മേൽക്കൂരയില്ലാത്ത പ്ലാറ്റ് ഫോമിൽ നിന്ന് കനത്ത മഴയിൽ ട്രാഫിക് നിയന്ത്രിച്ച മിഥുൻ ദാസ് എന്ന ട്രാഫിക് കോൺസ്റ്റബിളിനെ പ്രശംസിച്ചാണ് ട്വീറ്റ്. ഗുവഹാട്ടിയിലെ തിരക്കുള്ള ഒരു കവലയിൽനിന്ന് പകർത്തിയ എട്ട് സെക്കൻഡ് വീഡിയോയാണ് മിഥുൻ ദാസിന്റെ കർമനിരതയ്ക്ക് പ്രശംസ നേടിക്കൊടുത്തത്. കോരിച്ചൊരിയുന്ന മഴയത്തും മഴക്കോട്ട് ധരിക്കാതെ തന്റെ കർത്തവ്യം നിർവഹിച്ച മിഥുൻ ദാസിനെ പ്രശംസ കൊണ്ട് മൂടുകയാണ് മേലുദ്യോഗസ്ഥരും മറ്റുള്ളവരും.ഒരു വ്യക്തിക്ക് തന്റെ കർത്തവ്യത്തോടുള്ള ആത്മാർഥത കൊടുങ്കാറ്റിനെ പോലും നിസാരമാക്കുമെന്ന് വീഡിയോ ഷെയർ ചെയ്ത് അസം പോലീസ് ഔദ്യോഗികട്വിറ്റർ പേജിൽ കുറിച്ചു. Dedication is thy name! We salute AB Constable Mithun Das (Basistha PS) of @GuwahatiPol , for his exceptional devotion towards duty and showing us how dedication can turn a storm into a sprinkle. Kudos! Video Courtesy: Banajeet Deka pic.twitter.com/c6vfHaQBlT — Assam Police (@assampolice) 31 March 2019 രേഖപ്പെടുത്താതെ പോകുന്ന ഇത്തരം ചില ആത്മാർഥ സേവനങ്ങൾ ഉണ്ടെന്നും മിഥുൻ ദാസിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചെന്നും സ്പെഷ്യൽ ഡിജിപി കുലാധർ സൈകിയ ട്വിറ്ററിലൂടെ പറഞ്ഞു. The visuals of the traffic Constable Mithun Das (Basistha PS) are truly inspirational. I personally talked to him and conveyed my appreciations. I also hail all the @assampolice Personnel like him, who stand against such adversities everyday, without being recorded. https://t.co/2IsLHfsXQs — Kula Saikia, IPS (@saikia_kula) 31 March 2019 എപ്പോഴും പൊതുജനങ്ങളുടെ സേവനത്തിന് എന്ന പോലീസിന്റെ പ്രമാണം ഇത്തരത്തിലുള്ള നിസ്വാർഥ സേവനങ്ങളിലൂടെ പോലീസ് പലപ്പോഴും പ്രാവർത്തികമാക്കുന്നുണ്ടെന്നും അത് പലപ്പോഴും നമ്മളറിയാതെ പോകുന്നുണ്ടെന്നും ഒരാൾ ട്വിറ്ററിൽ വീഡിയോ ഷെയർ ചെയത് കുറിച്ചു. Kudos Mithun Das 4 Living up to AP's motto “Always at your service”. “We, the unwilling, led by the unknowing, are doing the impossible for the ungrateful. We have done so much, for so long, with so little, we are now qualified to do anything with nothing.” https://t.co/YnExvQFxjm — kanishk chaudhry (@kanishk87) 1 April 2019 ചിലപ്പോൾ ചെറിയ കാര്യങ്ങൾ മനസിന് അതീവ സന്തോഷം തരാറുണ്ടെന്നും ഉച്ചയ്ക്ക് കനത്തമഴ പെയ്തിട്ടും അത് വകവെയ്ക്കാതെ ട്രാഫിക് നിയന്ത്രിച്ച പോലീസുകാരനെ എത്ര പ്രശംസിച്ചാലും മതിവരില്ലെന്ന് മറ്റൊരാൾ കുറിച്ചു. Content Highlights: Assam Cop Stands on Duty Amid Storm,Social Media Star
from mathrubhumi.latestnews.rssfeed https://ift.tt/2V7Png5
via
IFTTT
No comments:
Post a Comment