ഭുവനേശ്വര്‍: ഒഡീഷയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു. കാണ്ഡമല്‍ സ്വദേശി പോളിംഗ് സൂപ്പര്‍വൈസര്‍ സജ്ഞുക്ത ഗിഗല്‍ ആണ് കൊല്ലപ്പെട്ടത്. കന്ധമാല്‍ ജില്ലലെ ഗോച്ച്പദ പോലീസ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പോളിംഗ് ബൂത്തിലേക്ക് പോകുന്നതിനിടെ റോഡില്‍ മൈന്‍ ഉണ്ടെന്ന സംശത്തില്‍ വാഹനത്തിനു പുറത്തിറങ്ങിപ്പോള്‍ മാവോയിസ്റ്റുകള്‍ വെടിവെയ്ക്കുകയായിരുന്നു. വാഹത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥര്‍ക്ക് പരുക്കുകളില്ല.
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കാണ്ഡമാലില്‍ മാവോയിസ്റ്റുകള്‍ പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ചതായും കൂടാതെ കാണ്ഡമാലില്‍ തന്നെ മറ്റൊരിടത്ത് മാവോയിസ്റ്റുകള്‍ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥയുടെ വാഹനങ്ങള്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രശ്‌നബാധിത പ്രദേശമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ച കന്ധമാല്‍ ജില്ലയില്‍ രണ്ടാംഘട്ടത്തില്‍ പോളിങ്ങ് ഇന്നു നടക്കും. ആദ്യ ഘട്ട വോട്ടെടുപ്പിനിടെ മാല്‍ക്കംഗിരി ജില്ലയിലെ 15 ബൂത്തുകളില്‍ മാവോയിസ്റ്റു ഭീഷണി കാരണം ജനങ്ങള്‍ എത്താത്തതിനാല്‍ പോളിംഗ് നടന്നിരുന്നില്ല.
from mangalam.com http://bit.ly/2Gt177Y
via IFTTT
No comments:
Post a Comment