ആലുവയില്‍ മൂന്നുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

ആലുവയില്‍ മൂന്നുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ആലുവയില്‍ മൂന്നുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമവും ബാലനീതി പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മര്‍ദ്ദനമേറ്റ കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഫോറന്‍സിക് മെഡിസിന്‍ മേധാവി ഡോ. എന്‍. ജയദേവ് വ്യക്തമാക്കി. അപകടകരമായ രക്തസ്രാവം നിയന്ത്രിച്ചു. തലച്ചോറിന്റെ വലത് ഭാഗത്തെ പരുക്ക് ഗുരുതരമാണ് വരുന്ന 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍ ജയദേവ് അറിയിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. വെന്റിലേറ്റര്‍ സഹായത്താലാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരീക്കുന്നത്. അസുസരണക്കേട് കാട്ടിയതിനാണ് കുട്ടിയെ ശിക്ഷിച്ചതെന്നാണ് അമ്മയുടെ മൊഴി. ഒരാഴ്ച മുമ്പാണ് യുവതിയും കുട്ടിയും കേരളത്തില്‍ എത്തിയത്. ഇവരുടെ പങ്കാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി ക്രെയിന്‍ ഓപ്പറേറ്ററായി കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിലുണ്ട്.



from mangalam.com http://bit.ly/2PhWVdY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages